കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി 14 ന്; ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ലെന്ന് സൂചന
തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ജനുവരി 14 ന് ചേരാന്‍ തീരുമാനം.
ഡിസിസി പ്രസിഡണ്ടുമാരുടെ നിയമനത്തിലുള്ള അതൃപ്തിയെ തുടര്‍ന്ന് യോഗത്തില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ലെന്നാണ് സൂചന.
ഉമ്മന്‍ചാണ്ടി പങ്കെടുത്തില്ലെങ്കിലും യോഗവുമായി മുന്നോട്ട് പോകാന്‍ നേതൃത്വം തീരുമാനിച്ചു. ഉമ്മന്‍ചാണ്ടിയുടെ നിസഹകരണം മൂലം ചേരാതിരുന്ന യോഗമാണ് ജനുവരി 14 ന് ചേരാന്‍ തീരുമാനിച്ചത്.
ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തില്‍ എ ഗ്രൂപ്പിനെ അവഗണച്ചതില്‍ പ്രതിഷേധിച്ച് ഉമ്മന്‍ചാണ്ടി നിസഹകരണം തുടരുന്നതിനാല്‍ രാഷ്ട്രീയകാര്യ സമിതി യോഗം വിളിക്കാന്‍ തന്നെ കഴിഞ്ഞിരുന്നില്ല.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുരഞ്ജന ശ്രമങ്ങള്‍ക്ക് മുന്‍കൈ എടുത്തിരുന്നെങ്കിലും സമവായമെത്തിയില്ല. എന്നാല്‍ രാഷ്ട്രീയകാര്യ സമിതി ചേരാതെ പോകുന്നത് പാര്ട്ടിപ്രവര്ത്തനത്തെയും പ്രതിച്ഛായയെയും ബാധിക്കുന്നുവെന്ന വിലിയിരുത്തല്‍ ഉണ്ടായ സാഹചര്യത്തിലാണ് യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചത്.
പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളും സര്‍ക്കാരിനെതിരായ പ്രക്ഷോഭ പരിപാടികളും യോഗത്തില്‍ ചര്‍ച്ചയാവും. ഇതിന് മുന്നോടിയായി പുതിയ ഡിസിസി പ്രസിഡന്റുമാരുടെ യോഗം 10 ാം തീയതി ചേരാനും തീരുമാനിച്ചിട്ടുണ്ട്.
യു.ഡി.എഫ് യോഗത്തില്‍ മുസ്ലിം ലീഗ് ഉള്പടെയുള്ള ഘടക കക്ഷികള്‍ കോണ്‍ഗ്രസിന്റെ ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്‍ക്കെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് മാറ്റിവെച്ച യോഗം ഉടന്‍ ചേര്‍ന്ന് പാര്‍ട്ടി പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."