മതപ്രബോധനത്തിന് സര്‍ഗ വളര്‍ച്ച അനിവാര്യം: ആലിക്കുട്ടി മുസ്‌ലിയാര്‍
പട്ടിക്കാട്: സാമൂഹിക മാധ്യമങ്ങളുടെയും ടെക്‌നോളജിയുടെയും വേഗതയേറിയ വികാസമാണ് ലോകത്തു നടക്കുന്നതെന്നും ഈ കാലഘട്ടത്തില്‍ മതപ്രബോധനത്തിനു സര്‍ഗ വളര്‍ച്ച അനിവാര്യമാണെന്നും സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാര്‍. സര്‍ഗ വളര്‍ച്ച ലക്ഷ്യമാക്കി വിവിധ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ദൗത്യങ്ങള്‍ ശ്ലാഘനീയമാണെന്നും ഇതെല്ലാം സമൂഹത്തിന്റെ നന്‍മ ലക്ഷ്യമാക്കിയാണ് വിനിയോഗിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ ജൂനിയര്‍ കോളജ് വിദ്യാര്‍ഥികളുടെ സര്‍ഗോത്സവമായ ജാമിഅ ജൂനിയര്‍ ഫെസ്റ്റിന്റെ ഗ്രാന്റ് ഫൈനല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാജി കെ മമ്മദ് ഫൈസി അധ്യക്ഷനായി. അബ്ദുല്‍ ലത്തീഫ് ഫൈസി പാതിരമണ്ണ, പുത്തനഴി മൊയ്തീന്‍ ഫൈസി, ടി.എച്ച് ദാരിമി, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ഒ.എം.എസ് തങ്ങള്‍ മണ്ണാര്‍മല, ഹംസ ഫൈസി ഹൈത്തമി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, ഉസ്മാന്‍ ഫൈസി ഏറിയാട്, കെ ഇബ്രാഹിം ഫൈസി ജിദ്ദ, അബൂബക്കര്‍ ഹാജി ആനമങ്ങാട് (ദമാം), അശ്‌റഫ് കുളത്തൂര്‍ (റിയാദ്), ഹസ്സന്‍ ഹാജി തോളൂര്‍, സയ്യിദ് ഹബീബ് തങ്ങള്‍ അരക്കുപറമ്പ്, അബൂബക്കര്‍ ഫൈസി തിരൂര്‍ക്കാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."