എം.ജി സര്‍വകലാശാലാ വാര്‍ത്തകള്‍
എം.എഫ്.എ പരീക്ഷ
ജനുവരി 16-ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് (എം.എഫ്.എ) പെയ്ന്റിങ് ആന്‍ഡ് സ്‌കള്‍പ്ച്ചര്‍ പരീക്ഷകള്‍ക്ക് പിഴകൂടാതെ ജനുവരി ഏഴ് (50 രൂപ പിഴയോടെ ജനുവരി 9, 250 രൂപ പിഴയോടെ ജനുവരി 10) വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ .
പരീക്ഷാഫലം
വിദൂര വിദ്യാഭ്യാസ പഠനവിഭാഗം 2016 ജൂലൈ, ഓഗസ്റ്റ് മാസം നടത്തിയ എം.എ ഹിസ്റ്ററി പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും.
2015-2016 ബാച്ച് എം.ഫില്‍ നാനോസയന്‍സ് ആന്റ് നാനോടെക്‌നോളജി (കാര്യവട്ടം) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും.
2016 ഡിസംബറില്‍ നടത്തിയ എം.ഫില്‍ (ഇന്റ്റര്‍ ഡിസിപ്ലിനറി) കമ്പ്യൂട്ടര്‍ എയ്ഡഡ് ഡ്രഗ് ഡിസൈന്‍ (2015-2016, സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
2016 ഡിസംബറില്‍ നടത്തിയ എം.ഫില്‍ (ഇന്റ്റര്‍ ഡിസ്സിപ്ലിനറി) ബയോഇന്‍ഫോര്‍മാറ്റിക്‌സ് (2015-2016, സി.എസ്.എസ്, കാര്യവട്ടം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അപേക്ഷ ക്ഷണിച്ചു
സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ പി.ജി കോഴ്‌സുകളുടെ(2016-2017) കോളജ് മാറ്റത്തിനുളള അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 2017 ജനുവരി 17. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ .
പ്രൊജക്ട് ഫെല്ലോ ഒഴിവ്
കേരള സര്‍വകലാശാല ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ രണ്ട് പ്രൊജക്ട് ഫെല്ലോകളുടെ ഒഴിവുണ്ട്.ഗവേഷണത്തിന്റെ മുഖ്യ വിഷയം 'ലിറ്ററേച്ചര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് ദ കേരള എക്‌സ്പീരിയന്‍സ്'. അപേക്ഷിക്കാനുളള അടിസ്ഥാന യോഗ്യത ഇംഗ്ലീഷ് ബിരുദാനന്തര ബിരുദത്തിലോ എം.ഫില്ലിലോ സെക്കന്‍ഡ് ക്ലാസ്.അവസാന തിയതി ജനുവരി 16. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
പരീക്ഷാതിയതി
രണ്ടാം സെമസ്റ്റര്‍ ബി.എഡ് സ്‌പെഷല്‍ എജ്യുക്കേഷന്‍-ലേണിംങ് ഡിസ്എബിലിറ്റി (ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍) ഡിഗ്രി പരീക്ഷകള്‍ ജനുവരി 17ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ ജനുവരി 6 വരെയും 50 രൂപ പിഴയോടെ 9 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ 10 വരെയും സ്വീകരിക്കും. അപേക്ഷകര്‍ 100 രൂപ സി വി ക്യാമ്പ് ഫീസായി നിശ്ചിത അപേക്ഷാഫീസിനു പുറമേ അടയ്ക്കണം.
പരീക്ഷാഫലം
2016 ഏപ്രിലില്‍ നടത്തിയ സ്റ്റാസ് ആന്‍ഡ് അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.സി.എ (റഗുലര്‍ കോഴ്‌സ്- 2014 അഡ്മിഷന്‍ റഗുലര്‍, 2011-2013 അഡ്മിഷന്‍ സപ്ലിമെന്ററി, ലാറ്ററല്‍ എന്‍ട്രി കോഴ്‌സ് - 2015 അഡ്മിഷന്‍ റഗുലര്‍, 2013 & 2014 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ ജനുവരി 16 വരെ സ്വീകരിക്കും.
2016 നവംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് ആന്‍ഡ് നെറ്റ്‌വര്‍ക്ക് ടെക്‌നോളജി (റഗുലര്‍) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ ജനുവരി 12 വരെ സ്വീകരിക്കും.
2016 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്‌സി. ഫുഡ് സയന്‍സ് ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍ (പി.ജി.സി.എസ്.എസ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനുമുള്ള അപേക്ഷകള്‍ ജനുവരി 13 വരെ സ്വീകരിക്കും.
തിയതി നീട്ടി
കോളജ് ഡവലപ്‌മെന്റ് കൗണ്‍സിലിന്റെയും സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ സയന്‍സ്, യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപറേഷന്‍ എന്നിവയുടേയും സംയുക്താഭിമുഖ്യത്തില്‍ യൂനിവേഴ്‌സിറ്റി കോളജ് അദ്ധ്യാപകര്‍ക്കായി നടത്തുന്ന ഫാക്കല്‍റ്റി ഡവലപ്‌മെന്റ് പ്രോഗ്രാമിലേക്ക് (ഋഹലൃമിശിഴ & ഋഇീിലേി േഉല്‌ലഹീുാലി)േഅപേക്ഷിക്കേണ്ട അവസാന തിയതി ജനുവരി 7 വരെ നീട്ടി. വിശദവിവരങ്ങള്‍ക്ക് : ംംം.ാഴൗ.മര.ശി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."