കാലിക്കറ്റ് സര്‍വകലാശാലാ അറയിപ്പുകള്‍ 04-02-2017
പേയ്‌മെന്റ് ഗേറ്റ്‌വേ
ഉദ്ഘാടനം ഇന്ന്
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വിവിധ ഫീസുകള്‍ ലോകത്ത് എവിടെ നിന്നും അടയ്ക്കുന്നതിന് സഹായകമാകുന്ന പേയ്‌മെന്റ് ഗേറ്റ്‌വേ സിസ്റ്റത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് പ്രൊഫ.റിച്ചാര്‍ഡ് ഹേ എം.പി നിര്‍വഹിക്കും. രാജ്യസഭാംഗമായ പ്രൊഫ.റിച്ചാര്‍ഡ് ഹേ, കാലിക്കറ്റ് സര്‍വകലാശാലാ കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് പഠനവകുപ്പിലെയും എജ്യുക്കേഷന്‍ പഠനവകുപ്പിലെയും പൂര്‍വവിദ്യാര്‍ഥി കൂടിയാണ്.
38 ബാങ്കുകളിലൂടെ ഓണ്‍ലൈന്‍ പേമെന്റ് വഴിയും അതിനുപുറമെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, ഐ.എം.പി.എസ് വഴിയും ഫീസടയ്ക്കാനുള്ള സൗകര്യമാണ് സര്‍വകലാശാല ഒരുക്കിയിരിക്കുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റും അപേക്ഷിക്കുന്നവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. നേരത്തെ എസ്.ബി.ടി ഓണ്‍ലൈന്‍, അക്ഷയ സംവിധാനങ്ങളാണ് ഉണ്ടായിരുന്നത്.
അലഹബാദ് ബാങ്ക്, ആന്ധ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്‍ഡ്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കനറാ ബാങ്ക് നെറ്റ് ബാങ്കിങ്, കാത്തലിക് സിറിയന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്‍ഡ്യ, കോര്‍പറേഷന്‍ ബാങ്ക്, ഡി.സി.ബി ബാങ്ക്, ഡ്യൂജ് ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, ഇന്‍ഡ്യന്‍ ബാങ്ക്, ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ജമ്മുകശ്മീര്‍ ബാങ്ക്, കര്‍ണ്ണാടക ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, കൊട്ടക്ക് മഹീന്ദ്രാ ബാങ്ക്, ലക്ഷ്മി വിലാസ് ബാങ്ക് നെറ്റ് ബാങ്കിങ്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് (റീട്ടെയില്‍), സരസ്വത് ബാങ്ക്, സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്റ് ജെയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്ട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, തമിഴ്‌നാട് മര്‍കന്റൈല്‍ ബാങ്ക്, യുകോ ബാങ്ക്, യൂണിയന്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്‍ഡ്യ, വിജയ ബാങ്ക്, യെസ് ബാങ്ക് എന്നിവയാണ് നെറ്റ് ബാങ്കിങ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പരീക്ഷാഫലം
കാലിക്കറ്റ് സര്‍വകലാശാല 2015 ഡിസംബറില്‍ നടത്തിയ ഒന്‍പതാം സെമസ്റ്റര്‍ ബി.ആര്‍ക് (04 സ്‌കീം) സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി 12 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."