റേഷന്‍ പ്രതിസന്ധി: കേന്ദ്രത്തിനെതിരേ സമരവുമായി എല്‍.ഡി.എഫ്
തിരുവനന്തപുരം: റേഷന്‍ പ്രതിസന്ധി ഉയര്‍ത്തിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരേ സമരം ശക്തമാക്കുമെന്ന് എല്‍.ഡി.എഫ്. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായി ഫെബ്രുവരി 18ന് രാജ്ഭവന് മാര്‍ച്ച് നടത്തും.
ഇതിനു മുന്നോടിയായി ജനുവരി 12നു സായാഹ്നധര്‍ണകള്‍ സംഘടിപ്പിക്കും. എല്‍.ഡി.എഫ് നേതൃയോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
സംസ്ഥാനത്ത് റേഷന്‍ പ്രതിസന്ധിയിലാകാന്‍ കാരണം മുന്‍ സര്‍ക്കാരാണെന്നും ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതില്‍ യു.ഡി.എഫ് വീഴ്ച വരുത്തിയത് കൊണ്ടാണ് ഇതു സംഭവിച്ചതെന്നും എല്‍.ഡി.എഫ് യോഗം കുറ്റപ്പെടുത്തി. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരാണ് ഭക്ഷ്യഭദ്രതാ നിയമം തുടങ്ങിയത്. എന്നാല്‍ ഇത് തുടരുന്നതില്‍ തുടര്‍ന്നു വന്ന യു.ഡി.എഫ് സര്‍ക്കാര്‍ വീഴ്ച വരുത്തി. കാര്യക്ഷമമായ ഇടപെടല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ നടത്തണമായിരുന്നുവെന്നും യോഗം വിയിരുത്തി.
സംസ്ഥാനത്തിന് അരി നല്കാന് കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ടെന്നും യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്നും ഇതേ തുടര്‍ന്നാണു കേരളത്തിനുള്ള അരിവിഹിതം കേന്ദ്രം നിര്‍ത്തിവച്ചതെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് പറഞ്ഞു.
അരിക്ഷാമം മറികടക്കാന്‍ പുറത്തുനിന്ന് അരി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. റേഷന്‍ പ്രതിസന്ധിക്കു കാരണം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണെന്നു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."