HOME
DETAILS

എല്‍.ഡി ക്ലര്‍ക്ക്: സംസ്ഥാനത്ത് 17 ലക്ഷം അപേക്ഷകര്‍

  
backup
January 03 2017 | 18:01 PM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b2%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5

മലപ്പുറം: അപേക്ഷാ സമര്‍പ്പണത്തിനുള്ള സമയം അവസാനിച്ചപ്പോള്‍ പി.എസ്.സി നടത്തുന്ന എല്‍.ഡി ക്ലര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിച്ചത് 17 ലക്ഷം ഉദ്യോഗാര്‍ഥികള്‍. കഴിഞ്ഞ മാസം 28 വരെയായിരുന്നു ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അവസരമുണ്ടായിരുന്നത്. എസ്.എസ്.എല്‍.സി യോഗ്യതയുളളവര്‍ക്കുള്ള അവസാനത്തെ പരീക്ഷയായതിനാല്‍ റെക്കോര്‍ഡ് അപേക്ഷയാണ് ഇത്തവണയുണ്ടായിട്ടുള്ളത്.
പതിനാറ് ലക്ഷത്തോളം അപേക്ഷകരുണ്ടാകുമെന്നാണ് പി.എസ്.സി പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതിനെ മറികടക്കുന്ന രീതിയിലാണ് ഇത്തവണ അപേക്ഷകരുണ്ടായത്. 2014ലാണ് ഇതിനു മുമ്പ് എല്‍.ഡി ക്ലര്‍ക്ക് പരീക്ഷ നടന്നത്. 15.29 ലക്ഷം പേരാണ് അന്ന് അപേക്ഷിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ രണ്ട് ലക്ഷം വര്‍ധിച്ച് പതിനേഴ് ലക്ഷത്തിലെത്തിയത്.
തലസ്ഥാന ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത്. 2,29101 ഉദ്യോഗാര്‍ഥികളാണ് ഇവിടെ അപേക്ഷ നല്‍കിയിട്ടുള്ളത്. ഒന്‍പത് ജില്ലകളിലും അപേക്ഷകര്‍ ഒരു ലക്ഷത്തിന് മുകളിലാണ്. തിരുവനന്തപുരം കഴിഞ്ഞാല്‍ എറണാകുളമാണ് അപേക്ഷരുടെ എണ്ണത്തില്‍ മുന്നിലുള്ളത്. 199996 പേരാണ് ഇവിടെ അപേക്ഷകരായുള്ളത്.
വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് അപേക്ഷകര്‍. 58,111 പേര്‍. കൊല്ലം-113486, പത്തനംതിട്ട-80393, ആലപ്പുഴ-88673, കോട്ടയം-114695, ഇടുക്കി-74912, തൃശൂര്‍-161625, പാലക്കാട്-148934, കോഴിക്കോട്-166069, കണ്ണൂര്‍-124482,കാസര്‍കോട് 64236 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ അപേക്ഷകരുടെ എണ്ണം. ഇവരെ കൂടാതെ ബൈ ട്രാന്‍സ്ഫര്‍ അപേക്ഷകര്‍ 9722 പേരുമുണ്ട്. എസ്.എസ്.എല്‍.സിയാണ് യോഗ്യതയെങ്കിലും അപേക്ഷരില്‍ തൊണ്ണൂറ് ശതമാനവും ബിരുദവും ബിരുദാനന്തര ബിരുദധാരികളും ബി.എഡ് യോഗ്യതയുള്ളവരുമാണ്.
മത്സരപരീക്ഷാ കേന്ദ്രങ്ങളുടെയും സാമൂഹമാധ്യമങ്ങളിലെയും പ്രചരണങ്ങളാണ് അപേക്ഷകരുടെ എണ്ണം ഇത്രത്തോളം വര്‍ധിക്കാന്‍ കാരണമായിട്ടുള്ളത്. ജൂണില്‍ പരീക്ഷകള്‍ ആരംഭിച്ച് സെപ്റ്റംബറോടെ അവസാനിപ്പിക്കാനാണ് പി.എസ്.സിയുടെ തീരുമാനം. നിലവിലുള്ള റാങ്ക്‌ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന 2018 മാര്‍ച്ച് 31ഓടെ പുതിയ പട്ടിക പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു ലക്ഷത്തോളം പേരെ ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ തവണ സാധ്യതാപട്ടിക തയാറാക്കിയിരുന്നത്. ഇവരില്‍ പകുതിയോളം പേര്‍ റാങ്ക്‌ലിസ്റ്റില്‍ ഇടംപിടിച്ചു. ഈ പട്ടികയില്‍ നിന്ന് ഇതുവരെ 4113 പേര്‍ക്ക് നിയമന ശുപാര്‍ശ അയച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago