ബി.സി.സി.ഐ അധ്യക്ഷന്‍: സൗരവ് ഗാംഗുലിക്ക് സാധ്യത?
ന്യൂഡല്‍ഹി: പുതിയ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ നായകനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്ക് സാധ്യതയെന്നു റിപ്പോര്‍ട്ടുകള്‍.
ലോധ സമിതി റിപ്പോര്‍ട്ട് നടപ്പക്കുന്നതില്‍ വിമുഖത കാണിച്ച അനുരാഗ് താക്കൂറിനെ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തു നിന്നു സുപ്രിം കോടതി മാറ്റിയിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു അജയ് ഷിര്‍ക്കെയേയും മാറ്റാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.സീനിയര്‍ വൈസ് പ്രസിഡന്റിനാണ് ബോര്‍ഡിന്റെ താത്കാലിക ചുമതല നല്‍കിയിരിക്കുന്നത്. അഞ്ചു വൈസ് പ്രസിഡന്റുമാര്‍ അടങ്ങിയതാണ് ബി.സി.സി.ഐ ഭരണ സമിതി. ഇതില്‍ മുതിര്‍ ആള്‍ക്കാണ് സ്ഥാനം നല്‍കുന്നതെങ്കില്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സി.കെ ഖന്നയ്ക്കാണ് അവസരം.
നിലവിലെ സാഹചര്യത്തില്‍ ബി.സി.സി.ഐയ്ക്ക് ശക്തമായ ഭരണ സംവിധാനം വേണമെന്നും അതിനാല്‍ അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ കാണുന്നത് സൗരവ് ഗാംഗുലിയേയാണെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഗാംഗുലി ബി.സി.സി.ഐ വൈസ് പ്രസിഡന്റല്ല എന്നതും ബംഗാള്‍ അസോസിയേഷന്റെ അധ്യക്ഷ സ്ഥാനത്തു മൂന്നു വര്‍ഷം തികച്ചിട്ടില്ല എന്നതും അദ്ദേഹത്തിനു പ്രതികൂലമായി നില്‍ക്കുന്ന ഘടകങ്ങളാണ്. ഈ മാസം 19നു ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കും.
ബി.സി.സി.ഐ ഭരണ സമിതി നിയമനം:
നരിമാന്‍ പിന്‍മാറി; പകരം അനില്‍ ദിവാന്‍
ന്യൂഡല്‍ഹി: ബി.സി.സി.ഐ ഭരണ സമിതി നിയമനത്തിനുള്ള അമിക്കസ് ക്യൂറി സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി. എസ് നരിമാന്‍. മുതിര്‍ന്ന കൗണ്‍സലായ അനില്‍ ദിവാനെ നരിമാനു പകരം അമിക്കസ് ക്യൂറിയായി കോടതി നിയമിച്ചു. ബി.സി.സി.ഐക്കുവേണ്ടി നേരത്തെ കേസില്‍ ഹാജരായിട്ടുണ്ടെന്നു ചൂണ്ടികാട്ടിയാണ് നരിമാന്‍ ഒഴിഞ്ഞത്. സ്ഥാനത്തു നിന്നു പിന്‍മാറുന്നതായി നരിമാന്‍ സുപ്രിം കോടതിയില്‍ അറിയിച്ചു. അപേക്ഷ അംഗീകരിച്ച ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനും ജസ്റ്റിസുമാരായ ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡുമടങ്ങിയ ബെഞ്ചാണ് അനില്‍ ദിവാനെ നിയമിച്ചത്.
ലോധ സമിതി റിപ്പോര്‍ട്ട് നടപ്പാക്കത്തിനെ തുടര്‍ന്നു തിങ്കളാഴ്ച ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് താക്കൂറിനെയും സെക്രട്ടറി അജയ് ഷിര്‍ക്കെയെയും സ്ഥാനത്തു നിന്നു സുപ്രിം കോടതി പുറത്താക്കിയിരുന്നു. പുതിയ അംഗങ്ങളെ നിയമിക്കുന്നതിനു അമിക്കസ് ക്യൂറിമാരായി ഗോപാല്‍ സുബ്രഹ്മണ്യത്തേയും നരിമാനേയും കോടതി നിയമിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."