HOME
DETAILS
MAL
ബ്രിട്ടനിലെ ന്യൂ ഇയര്‍ ബേബി ഇന്ത്യന്‍ വംശജ
backup
January 03 2017 | 19:01 PM
ലണ്ടന്‍: ബ്രിട്ടനില്‍ ഈ വര്‍ഷം പിറന്ന ആദ്യത്തെ ശിശു ഇന്ത്യന്‍ ദമ്പതികളുടേത്. ബര്‍മിങ് ഹാം സിറ്റി ആശുപത്രിയിലാണ് ഭാരതി ദേവി എന്ന 35 കാരി കുഞ്ഞിന് ജന്മം നല്‍കിയത്. ജനുവരി ഒന്ന് 12.01 നാണ് എലീനയെ പ്രസവിച്ചത്.
2017ല്‍ ബ്രിട്ടനില്‍ ജനിക്കുന്ന ആദ്യ കുഞ്ഞാണ് എലീനയെന്നാണ് ഔദ്യോഗിക രേഖകള്‍. വീട്ടമ്മയാണ് ഭാരതി. ഇവര്‍ക്ക് രണ്ടു വയസുള്ള മകനുണ്ട്. ഭര്‍ത്താവ് അശ്വിനി കുമാര്‍ സെയില്‍സ് അസിസ്റ്റന്റാണ്.
ന്യൂ ഇയര്‍ ബേബിയായതിനാല്‍ എലീനക്ക് പ്രത്യേക പരിഗണന നല്കാന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടെന്ന് ഇവരെ പരിചരിക്കുന്ന നഴ്സ് സുലൈഖ ഷംസുദ്ദീന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."