HOME
DETAILS
MAL
സി.പി.എമ്മും ബി.ജെ.പിയും ജില്ലയെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുന്നു: യു.ഡി.എഫ്
backup
January 04 2017 | 06:01 AM
കാസര്‍കോട്: രാഷ്ട്രീയ സംഘര്‍ഷങ്ങളിലൂടെ ജില്ലയെ കലാപഭൂമിയാക്കി മാറ്റാനുളള സി.പി.എം, ബി.ജെ.പി നേതൃത്വത്തിന്റെ ശ്രമം അപലപനീയമാണെന്നു യു.ഡി.എഫ് ജില്ലാ ചെയര്മാന് ചെര്‍ക്കളം അബ്ദുല്ല. ജില്ലയില്‍ ശാന്തിയിലും സമാധാനത്തിലും കഴിഞ്ഞു പോകുന്ന ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ ധ്രുവീകരണം നടത്തി ഇരു പാര്‍ട്ടികളും തെരുവു യുദ്ധത്തിലേക്കു വരുന്നതു ഭൂഷണമല്ല. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി ഗ്രമങ്ങള്ക്കു സമാനമായി മറ്റൊന്ന് സൃഷ്ടിച്ചെടുക്കാമെന്നു കരുതുന്നതു വ്യമോഹം മാത്രമാണെന്നും അത്തരം നീക്കങ്ങള്‍ക്ക് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."