ഇവരാണ് അയോഗ്യര്‍; ആര്‍ക്കും പരാതി നല്‍കാം
മലപ്പുറം: മുന്‍ഗണന ലിസ്റ്റിലെ അനര്‍ഹരെ സംബന്ധിച്ച് ആര്‍ക്കും പരാതി നല്‍കാം. കാര്‍ഡിന്റെ നമ്പര്‍, ഉടമയുടെ അഡ്രസ് എന്നിവ ഉള്‍പ്പെടുത്തി താലൂക്ക്, ജില്ലാതലങ്ങളിലെ സിവില്‍ സപ്ലൈസ് വകുപ്പ് ഓഫിസര്‍മാര്‍ക്കാണ് പരാതി നല്‍കേണ്ടത്. പരാതിക്കാരുടെ വിവരങ്ങള്‍ എഴുതേണ്ടതില്ല.
പരാതിയുടെ നിജസ്ഥിതി നേരിട്ടു പരിശോധിച്ചശേഷമാകും നടപടി. പരാതി നല്കുന്നതിനു മുന്‍പു മാനദണ്ഡങ്ങള്‍ പരിശോധിക്കണം. സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളില്‍ സ്ഥിരം ജോലിയുള്ളവര്‍, സര്‍വിസ് പെന്‍ഷണര്‍മാര്‍, ആയിരം ചതുരശ്ര അടിക്കുമീതെ വീട്, ഫ്ളാറ്റുള്ളവര്‍, ആദായനികുതി കൊടുക്കുന്നവര്‍, സ്വന്തമായി നാലുചക്ര വാഹനമുള്ളവര്‍, സ്വന്തമായി ഒരേക്കറിലധികം ഭൂമിയുള്ളവര്‍, പ്രതിമാസം 25,000 രൂപയിലധികം സ്ഥിരവരുമാനമുള്ളവര്‍ എന്നിവര്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ യോഗ്യരല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."