മഹാശിലാ സ്മാരകങ്ങള്‍ പുരാവസ്തു വകുപ്പ് പരിശോധന നടത്തി
എടപ്പാള്‍: തവനൂരിലും പരിസരങ്ങളിലുമുള്ള മഹാശിലാസംസ്‌കാര സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പുരാവസ്തു വകുപ്പ് പരിശോധന നടത്തി. പ്രദേശത്ത് മഹാശിലാ പരിഷ്‌കൃത സമൂഹം അവശേഷിപ്പിച്ച പോയ കുടക്കല്ല്, തൊപ്പിക്കല്ല്, നടുകല്ല് എന്നിവയാണ് പുരാവസ്തു വകുപ്പിലെ ഫീല്‍ഡ് അസിസ്റ്റന്റ് കെ.കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേബിളിടാന്‍ കുഴിയെടുത്തപ്പോള്‍ കണ്ടെണ്ടത്തിയ ഗുഹയില്‍ നിന്നും അപൂര്‍വമായ ഗ്രാഫിറ്റി അടയാളങ്ങളോട് കൂടിയ മണ്‍പാത്രം ലഭിച്ചിരുന്നു. ഇതാണ് മേഖലയില്‍ തുടര്‍പഠനം നടത്താന്‍ സംസ്ഥാന പുരാവസ്തു വകുപ്പിനെ പ്രേരിപിച്ചത്. ഈ മണ്‍പാത്രങ്ങള്‍ തിരുവനന്തപുരത്തെ കേരള ചരിത്ര പൈതൃക മ്യൂസിയത്തില്‍പ്രദര്‍സിപിച്ചിട്ടുണ്ടണ്ട്. തവനൂര്‍ അന്ത്യാളംകുടത്തെ കുടക്കല്ല്, ഇല്ലത്തപടിയില്‍ തവനൂര്‍ മനയിലുള്ള ചെങ്കല്ലിലുള്ള നടുകല്ല്, എംഎഎം യുപി സ്‌കൂള്‍ പറമ്പിലുള്ള തൊപ്പികല്ല് എന്നിവയാണ് സംഘം പഠന വിധേയമാക്കിയത്.
തവനൂര്‍ അന്ത്യാളംകുടത്തെ കുടക്കല്ലിന് 2000 മുതല്‍ 2500 വര്‍ഷം വരെ പഴക്കമുണ്ടെണ്ടന്ന് കെ.കൃഷ്ണരാജ് അഭിപ്രായപെട്ടു. ഇതിന് പുറമെ പ്രദേശത്ത് ധാരാളം കല്ലത്താണികളും കാണുന്നുണ്ടണ്ട്. പുരാതന കാലത്ത് പൊന്നാനി തുറമുഖത്തേക്കുള്ള പാതകളിലൊന്നായിരുന്നു ഇത് എന്നതിന്റെ തെളിവുകളാണ് ഈ കല്ലത്താണികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."