ഫൈസല്‍ വധം: അന്വേഷണം നിലച്ചു; പ്രധാന പ്രതികള്‍ പുറത്തുതന്നെ
തിരൂരങ്ങാടി: ഇസ്ലാമിലേക്കു മതംമാറിയതിനു കൊലചെയ്യപ്പെട്ട കൊടിഞ്ഞി പുല്ലാണി ഫൈസല്‍ വധക്കേസില്‍ അന്വേഷണം വഴിമുട്ടിയ നിലയില്‍. ഗൂഢാലോചനാ കേന്ദ്രങ്ങള്‍ക്കെതിരേ ഇതുവരെ നടപടിയായിട്ടില്ല. കേസില്‍ പതിനൊന്നു ബി.ജെ.പി, ആര്.എസ്.എസ് പ്രാവര്ത്തകര് അറസ്റ്റിലായെങ്കിലും ഒളിവില്‍ കഴിയുന്ന തിരൂര്‍ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണന്, തിരൂര്‍ കുട്ടിച്ചാത്തന്‍കാവ് വിപിന്‍ദാസ്, ഗൂഢാലോചനാ സംഘത്തിലെ വള്ളിക്കുന്ന് സ്വദേശി ജയകുമാര്‍ എന്നിവരെ പിടികൂടാന്‍ ഇതുവരെഅന്വേഷണ സംഘത്തിനായിട്ടില്ല.
ഇവര്‍ നാടുവിട്ടെന്നാണ് പൊലിസിന്റെ വിശദീകരണം. എന്നാല്‍, ഇവരെ കണ്ടെത്തുന്ന കാര്യത്തില്‍ പൊലിസ് മടിച്ചുനില്‍ക്കുകയാണ്. കൃത്യം നടത്തിയ കേസില്‍ കേസില്‍ തിരൂര്‍ മംഗലം പുല്ലാണി കരാട്ടുകടവ് സ്വദേശി കണക്കന് പ്രജീഷ് എന്ന ബാബു (30), വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയംകാവ് പറമ്പ് സ്വദേശി പല്ലാട്ട് ശ്രീജേഷ് എന്ന അപ്പു (26), നന്നമ്പ്ര വെള്ളിയാമ്പുറം ചൂലന്‍കുന്ന് സ്വദേശിയും തിരൂര്‍ പുല്ലൂണിയില്‍ താമസക്കാരനുമായ തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (25), ഗൂഢാലോചന കേസില്‍ ഫൈസലിന്റെ സഹോദരീ ഭര്‍ത്താവ് കൊടിഞ്ഞി ചുള്ളിക്കുന്ന് പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രന് പുല്ലാണി സജീഷ് ( 32), കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ പുളിക്കല്‍ ഹരിദാസന് (30), ഇയാളുടെ ജ്യേഷ്ഠന് ഷാജി (39), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് ( 32), പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശി ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50) എന്നിവര്‍ വിവിധ ജയിലുകളില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.
കൊലപാതകത്തിനു ഗൂഢാലോചന നടത്തിയതെന്നു പ്രതികള്‍ പൊലിസിനോട് സമ്മതിച്ച തിരൂര്‍ തൃക്കണ്ടിയൂരിലെ ആര്.എസ്.എസ് സംഘ മന്ദിര്‍, നന്നമ്പ്ര വെള്ളിയാമ്പുറം മേലേപ്പുറം വിദ്യാനികേതന്‍ എന്നിവയ്ക്കെതിരേ ഇതുവരെ നടപടിയെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."