പൊലിസ്-ആര്.എസ്.എസ് നാടകം; യൂത്ത്ലീഗ് ഉപവാസം നാളെ
തിരൂരങ്ങാടി: ഫൈസല്‍ വധക്കേസിലെ അന്വേഷണം ആര്.എസ്.എസ് ഹൈജാക്ക് ചെയ്തെന്നു നന്നമ്പ്ര പഞ്ചായത്ത് യൂത്ത്ലീഗ്. ആര്.എസ്.എസ് കേന്ദ്രത്തില്‍ ഒളിപ്പിച്ച പ്രതികള്‍ക്കായി തിരൂരിലെ വീട്ടിലും ബന്ധുവീട്ടിലും മറ്റും തെരച്ചില്‍ നടത്തുന്നതു നാടകത്തിന്റെ ഭാഗമണെന്നും യൂത്ത്ലീഗ് ആരോപിച്ചു.
ആര്.എസ്.എസ് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്താന്‍ മുഖ്യമന്ത്രി പൊലിസിന് നിര്‍ദേശം നല്‍കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പൊലിസ്-ആര്.എസ്.എസ് ഒത്തുകളി അവസാനിപ്പിക്കണമെന്നും മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് നന്നമ്പ്ര പഞ്ചായത്ത് യൂത്ത്ലീഗ് നാളെ രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ തിരൂരങ്ങാടി പൊലിസ് സ്റ്റേഷനു മുന്നില്‍ ഉപവാസം നടത്തും. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, എം.എല്‍.എമാരായ പി.കെ അബ്ദുറബ്ബ്, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍, അഡ്വ. പി.എം.എ സലാം, പി.കെ ഫിറോസ്, എ.പി ഉണ്ണികൃഷ്ണന്, സമദ്, അന്‍വര്‍ മുള്ളമ്പാറ, നജീബ് കാടേരി, നൗഷാദ് മണ്ണിശ്ശേരി സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."