ഉപതെരഞ്ഞെടുപ്പ്: പ്രാദേശിക അവധി
പാലക്കാട്: കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ അമ്പഴക്കോട് ഏഴാം വാര്‍ഡ്, മങ്കര ഗ്രാമപഞ്ചായത്തിലെ മങ്കര ആര്.എസ് എട്ടാം വാര്‍ഡ്, തെങ്കര ഗ്രാമപഞ്ചായത്തിലെ പുഞ്ചക്കോട് 14 വാര്‍ഡ് എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. വോട്ടെണ്ണല്‍ അഞ്ചിന് നടക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി ജനുവരി നാലിന് അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നടക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ജനുവരി മൂന്നിനും അവധിയായിരിക്കും.
ഇന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രദേശത്തെ മദ്യശാലകള്‍ ജനുവരി നാല്, അഞ്ച് തിയതികളില്‍ പ്രവര്‍ത്തിക്കില്ല. ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് മദ്യശാലകള്‍ അടച്ചിടുന്നത്.
വോട്ടര്‍മാരായ സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ പ്രസ്തുത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാല്‍ സ്വന്തം പോളിങ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്തു വരുന്നതിനുള്ള അനുമതി ബന്ധപ്പെട്ട ഓഫിസ് മേലധികാരി നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."