കൗമാരകലയുടെ കേളികൊട്ടിനു നിറം പകര്‍ന്നു ചിത്രകലാ അധ്യാപകരും ചിത്രകാരന്മാരും
കുന്നംകുളം: കൗമാരകലയുടെ കേളികൊട്ടിനു നിറം പകര്‍ന്നു ചിത്രകലാ അധ്യാപകരും ചിത്രകാരന്മാരും. സാംസ്‌കാരിക നഗരത്തിനു ചേര്‍ന്ന് കിടക്കുന്ന അച്ചടിയുടെ നഗരം ആധിതേയത്വം വഹിക്കുന്ന റവന്യു ജില്ലാ കലാമേളക്ക് തുടക്കം കുറിച്ചു കൊണ്ടാണ് കലയുടെവര്‍ണം എന്ന പേരില്‍ ചിത്രകാരന്മാരും ഒപ്പംചിത്രകല അധ്യാപകരും കാന്‍വാസില്‍ നിറച്ചാര്‍ത്ത് നടത്തിയത്. 29 മത് തൃശ്ശൂര്‍ റവന്യുജില്ലാ കലമേളക്ക് തുടക്കം കുറിച്ചുകൊണ്ട് ഉദ്ഘാടന വേദിയായ സീനിയര്‍ ഗ്രൗണ്ടിലാണ് കലയുടെ വര്‍ണം അരങ്ങേറിയത്.
കുന്നംകുളത്തെ ചിത്രകാരന്മാര്‍ക്കൊപ്പം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ചിത്രകലാ അധ്യാപകരടക്കം 29 ചിത്ര പ്രതിഭകളാണ് 29മത് കലോത്സവ വേദിയില്‍ പ്രത്യേകം തയ്യാറാക്കിയ ക്യാന്‍വാസില്‍ നിറങ്ങള്‍ വരച്ചു ചേര്‍ത്തത്. പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കലയുടെവര്‍ണം എന്ന പേരില്‍ ചിത്രരചന സംഘടിപ്പിച്ചത്.
തൃശ്ശൂര്‍ പ്രസ് ക്ലബ് പ്രസിഡന്റ്് സന്തോഷ് ജോണ്‍ തൂവല്‍ ചിത്രംവരച്ചുകൊണ്ടു പരിപാടിയുടെഉദ്ഘാടനം നിര്‍വഹിച്ചു. പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാനും നഗരസഭ കൗണ്‍സിലറുമായ ബീന ലിബിനി അധ്യക്ഷയായി. പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ സായൂജ് ചുങ്കത്ത്, ഭാരവാഹികളായ, ലബീബ് ഹസ്സന്‍, പി ഒ ഹെന്‍സിന്‍, തുടങ്ങിയവര്‍സംസാരിച്ചു.
കുന്നംകുളത്തെ പ്രമുഖചിത്രകാരനായ ജയപ്രകാശ് നീലിമ, ചിത്രകലാ അധ്യാപകരായ വിജയന്‍ മാസ്റ്റര്‍, ജോണ്‍സന്‍ നമ്പഴിക്കാട്, ഗോപീകൃഷ്ണന്‍, ബാബുവെള്ളറ, രാഹുല്‍ എസ് ചുങ്കത്ത്,രമേശ് തിപ്പിലിശ്ശേരി, എന്‍.എം സജിത്ത്,സി.എസ് മിനി,പി.കെ നിഷ എന്നിവരുടെ നേതൃത്വത്തിലാണ് ചിത്രരചനാ നടന്നത്.
ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പതാക ഉയര്‍ത്തി
കുന്നംകുളം: 29 ാംമത് സ്‌കൂള്‍ കലോത്സവത്തിന് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ സുമതികൊടി പതാക ഉയര്‍ത്തി. ഇന്നലെ രാവിലെ 10 ന് ബോയ്‌സ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സംഘാടക സമതി ചെയര്‍മാന്‍ കൂടിയായ നഗരസഭ ചെയര്‍പഴ്‌സണ്‍ സീതാ രവീന്ദ്രന്‍,ബിജു സി ബേബി, വിദ്യാഭ്യാസ ഓഫിസര്‍ സച്ചിതാന്ദന്‍, വിവിധ കമ്മിറ്റികളുടെ ഭാരവാഹികള്‍ ജന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആദ്യ ദിവസമായ ഇന്നലെ രചനാ മത്സരങ്ങളാണ് നടന്നത്. വേദി 13. 14 ചിറളയം ബി സി ജി എച്ച് എസ്സിലെ 4 വേദികളിലായി സംസ്‌കൃതോത്സവും, ലോട്ടസ്സ് പാലസ്സില്‍ 18 മുറികളിലായി രചനാ മത്സരങ്ങളും, ഗവ. ഗേള്‍സ്‌കൂളില്‍ അറബിക്കക് സാഹിത്യോത്സവവുമാണ് . രചന മത്സരങ്ങള്‍ ഉച്ചയോടെ പൂര്‍ത്തിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."