17 പ്രൈവറ്റ് സെക്യൂരിറ്റി ഏജന്‍സികള്‍ മാത്രമാണ് നിയമപ്രകാരം പ്രവര്‍ത്തിക്കുന്നതെന്ന്
ഏഴുവര്‍ഷമായിട്ടും നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഭൂരിപക്ഷം ഏജന്‍സികളും തയാറായിട്ടില്ല
തൃശൂര്‍: സംസ്ഥാനത്ത് ആയിരത്തിലേറെ സെക്യൂരിറ്റി ഏജന്‍സികള്‍ ഉള്ളതില്‍ 17 എണ്ണം മാത്രമാണ് പ്രൈവറ്റ് സെക്യൂരിറ്റി ഏജന്‍സി നിയമപ്രകാരം പ്രവര്‍ത്തിക്കുന്നതെന്ന് സംസ്ഥാന സെക്യൂരിറ്റി ആന്‍ഡ് ഹൗസ്‌കീപ്പിംഗ് എംപ്ലോയീസ് ഫെഡറേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. 2010 ജൂലൈ 10നാണ് കേരളത്തില്‍ ഈ നിയമം നിലവില്‍വന്നത്.
ഏഴുവര്‍ഷമായിട്ടും നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഭൂരിപക്ഷം ഏജന്‍സികളും തയാറായിട്ടില്ല. ഇവയെല്ലാം നിയമവിരുദ്ധ ഏജന്‍സികളാണ്.
മിനിമം വേജസും മറ്റു നിയമാനുസൃത ആനുകൂല്യങ്ങളും നല്കുന്നതില്‍ ഈ ഏജന്‍സികള്‍ തുടരുന്നത് മുഖ്യതടസമാണ്. ആഭ്യന്തര, തൊഴില്‍വകുപ്പുകളുടെ സംയുക്ത മന്ത്രിതലയോഗം അടിയന്തരമായി ചേര്‍ന്ന് ആക്ടും റൂളുകളും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. 2015 ഓഗസ്റ്റില്‍ സെക്യൂരിറ്റി ജീവനക്കാരുടെ മിനിമം വേതനം സംബന്ധിച്ച അഡൈ്വസറി കമ്മിറ്റി സര്‍ക്കാരിനു സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ ഗുരുതരമായ കാലതാമസമാണ് ഉണ്ടായിട്ടുള്ളത്.
സാധാരണ നിലയില്‍ ഉപദേശക സമിതിയുടെ റിപ്പോര്‍ട്ട് രണ്ടു മാസത്തിനകം സര്‍ക്കാര്‍ അംഗീകരിക്കേണ്ടതാണ്. 16 മാസം കഴിഞ്ഞിട്ടും ഇതു നടപ്പാക്കാത്തത് തികഞ്ഞ അവഗണന മാത്രമാണ്.
ഇപ്പോഴും 7000,8000 രൂപ മാത്രം പഴയ മിനിമം വേജസില്‍ ജോലിചെയ്യേണ്ട ദുര്‍ഗതിയിലാണ് സെക്യൂരിറ്റി ജീവനക്കാര്‍. ലേബര്‍ ഇന്‍സ്‌പെക്ടര്‍ മുതല്‍ കമ്മീഷണര്‍ വരെയുള്ളവര്‍ വിളിച്ചാല്‍ വരാത്ത ഏജന്‍സി ഉടമകളുണ്ട്. ഇവരെ കൊണ്ട് നിയമം നടപ്പാക്കാന്‍ അധികാരപ്പെട്ട ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റും നോക്കുകുത്തിയാണ്.
ഹൗസ്‌കീപ്പിംഗ് ജീവനക്കാരുടെ മിനിമം വേജസ് ഏകീകരിച്ച് വര്‍ധനവോടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.
ഈ ആവശ്യങ്ങളുന്നയിച്ച് അഞ്ചിന് രാവിലെ ഫെഡറേഷന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ സത്യഗ്രഹം നടത്തും.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിഐടിയു സംസ്ഥാന കമ്മിറ്റിയംഗവുമായ കെ. മധു ഉദ്ഘാടനം ചെയ്യും. ഭാരവാഹികളായ കെ.എഫ്. ഡേവിസ്, ബാബു എം. പാലിശേരി, കെ. വേണുഗോപാല്‍, മധു കല്ലാട്ട് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."