മാള അരവിന്ദന് സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങി
മാള: നാലരപതിറ്റാണ്ടുകാലം അഭ്രപാളികളില്‍ നിറഞ്ഞു നിന്ന മാള അരവിന്ദനുള്ള സ്മാരകം പ്രഖ്യാപനത്തിലൊതുങ്ങി. അമ്മ ഭാരവാഹികളും അന്നത്തെ മുഖ്യമന്ത്രി അടക്കമുള്ളവരും നല്കിയ വാഗ്ദാനങ്ങള്‍ പാഴ്വാക്കായി. മാള മണ്മറഞ്ഞ് രണ്ട് വര്‍ഷം ആകാറായിട്ടും ഇതുവരെ അമ്മ ഭാരവാഹികളും ഭരണകൂടവും തിരിഞ്ഞ്നോക്കിയിട്ടില്ല. അമ്മ സംഘടനയില്‍ തുടക്കം മുതല്‍ അംഗമായിരുന്ന മാളയുടെ മരണശേഷം യാതൊരു ആനുകൂല്യവും നല്‍കിയിട്ടില്ല. മാള അരവിന്ദന് മാളയില്‍ സ്മാരകം നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ അടിക്കടി നടത്തിയത് പ്രഖ്യാപനങ്ങള്‍ മാത്രമായിരുന്നു. അതേസമയം മാള അരവിന്ദന് സ്മാരകം നിര്‍മിക്കാന്‍ ആസ്തി വികസന ഫണ്ടില്‍ നിന്ന് തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് അഡ്വ.വി.ആര്. സുനില്‍കുമാര്‍ എം.എല്‍.എ. അറിയിച്ചു.
മാള എന്ന രണ്ടക്ഷര സ്ഥലനാമത്തില്‍ മാത്രം അറിയപ്പെട്ടിരുന്ന മാള അരവിന്ദന് ഹാസ്യത്തിന് വേറിട്ട ഭാവവും ജീവനും പകര്‍ന്ന സമാനതകളില്ലാത്ത കലാകാരനായിരുന്നു. മാള അരവിന്ദന് ആറ് പതിറ്റാണ്ട് കാലം ജീവന് തുല്യം തബലയെ ചേര്‍ത്ത് വെച്ച കലാകാരനായിരുന്നു. മുഴുനീള ഹാസ്യ കഥാപാത്രത്തെ അവിസ്മരണീയമാക്കിയാണ് മാള അരവിന്ദന് ഹാസ്യ നടനെന്ന നിലയിലേക്ക് മാറിയത്. താറാവ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചതാണ് സിനിമാ ജീവിതത്തിലെ ഏക സര്‍ക്കാര്‍ അംഗീകാരം. ഏറെ ചരിത്രപ്രധാനമായ മാളയെന്ന രണ്ടക്ഷരത്തില്‍ മാത്രം അറിയപ്പെട്ട് നാടിന്റെ യശസ് ഉയര്‍ത്തി പിടിച്ച അരവിന്ദന് മലയാള സിനിമയിലെ പകരക്കാരനില്ലാത്ത മാണിക്യമായി തിളങ്ങിയെങ്കിലും മരണശേഷം അവഗണിക്കപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."