മുംതാസിനിത് സ്വപ്ന സാക്ഷാത്കാരത്തിന്റെ ദിനം
മുല്ലശ്ശേരി: കുന്നത്ത് രായംമരക്കാര്‍ വീട്ടില്‍ മൂസയുടെ മകള്‍ മുംതാസിനിത് സ്വപ്ന സാക്ഷാത്കാരത്തിന്റെ ദിനം. മൂന്ന് പെണ്‍മക്കളുമായി സഹാദരന്റെ വീട്ടിലും വാടക വീട്ടിലുമായി കഴിഞ്ഞിരുന്ന മുംതാസിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ സലാല കെ.എം.സി.സി. കേന്ദ്രകമ്മിറ്റി മുല്ലശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ സഹകരണത്തോടെ ഏഴ് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ബൈത്തുറഹ്മ പണിതു നല്‍കിയത്.
അടുത്ത വീടുകളില്‍ കൂലി പണിക്ക് പോയി ജീവിതം പുലര്‍ത്തിവന്നിരുന്ന മുംതാസിന് ഉദാരമതികള്‍ വീട് വെക്കാനുള്ള സ്ഥലം സൗജന്യമായി നല്‍കിയിരുന്നു. എന്നാല്‍ പണം ഇല്ലാത്തതിനാല്‍ വീട് പണി നീണ്ടുപോയി.
വിവരം ശ്രദ്ധയില്‍ പെട്ട സലാല കെ.എം.സി.സി. കേന്ദ്രകമ്മിറ്റി 700 അടി ചതുരശ്ര വിസ്തീര്‍ണ്ണത്തില്‍ രണ്ട് കിടപ്പുമുറി, ഹാള്‍, ബാത്ത്‌റൂം, കിച്ചന്‍ എന്നിവയടങ്ങുന്ന വീട് നാല് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കി. ലളിതമായി നടന്ന ചടങ്ങില്‍ വഖഫ്‌ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ മുംതാസിന്റെ മകള്‍ ഷഫ്‌നാസിന് വീടിന്റെ താക്കോല്‍ കൈമാറി. മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.എം. അസ്ഗറലി തങ്ങള്‍ അധ്യക്ഷനായി.മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച്. റഷീദ്, ഇ.പി.ഖമറുദ്ദീന്‍, സൈതലവി വെള്ളറക്കാട്, ആര്‍.കെ അഹമ്മദ്, കെ.എ ഹാറൂണ്‍ റഷീദ്,ആര്‍.എ അബ്ദുമനാഫ്, ജമാലുദ്ദീന്‍ ബാഖവി, അബ്ദുല്‍ഖാദര്‍ ചക്കനാത്ത്,റഷീദ് കുന്നിക്കല്‍,ഷെരീഫ് ചിറയ്ക്കല്‍, ഫക്രുദ്ദീന്‍ തങ്ങള്‍, മുഹ്‌സിന്‍ തങ്ങള്‍, ഉമര്‍ ചക്കനാത്ത്, മുസ്തഫ തങ്ങള്‍, നിസാര്‍ മരുതയൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."