യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കള്ള കേസില്‍ കുടുക്കി ജയിലിലടച്ചെന്ന്
വടക്കാഞ്ചേരി: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കുട്ടന് മച്ചാടിനെതിരെയുള്ള പൊലിസ് നടപടിയില്‍ വന്‍ പ്രതിഷേധം. കള്ള കേസില്‍ കുടുക്കി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുന്നംപറമ്പ് സെന്ററില്‍ പ്രകടനം നടത്തി. നിരവധി പ്രവര്‍ത്തകര്‍ കണ്ണികളായി പൊലിസിന്റേത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നയമാണെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. ഐ.എന്‍.ടി.യു.സി വടക്കാഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ് വി.എം കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി ഒ. ശ്രീകൃഷ്ണന് അധ്യക്ഷനായി. കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ വി.ജി സുരേഷ് കുമാര്‍, എ.ആര് കൃഷ്ണന്‍കുട്ടി, ടി.ഡി സത്യന്, വര്‍ഗീസ് വാകയില്‍, എം.ടി വറീത്, ജോണി ചിറ്റിലപ്പിള്ളി, ജോഷി കല്ലിയേല്‍, തോമ വാഴാനി, ആല്ബിന് ബാബു, ബിരേഷ് റോസ്, ഹരികൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."