ബിന്‍ ലാദന്‍ കമ്പനിയില്‍ അക്രമാസക്ത സമരം നടത്തിയ തൊഴിലാളികള്‍ക്ക് തടവും ചാട്ടയടിയും
ജിദ്ദ: രാജ്യത്തെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രാക്റ്റിംഗ് കമ്പനിയായ സഊദി ബിന്‍ ലാദന്‍ ഗ്രൂപ്പില്‍ തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്നു അക്രമാസക്തരായ തൊഴിലാളികള്‍ക്കെതിരെ സഊദി ക്രിമിനല്‍ കോടതി വിധി പുറപ്പെടുവിച്ചു. സംഘടിത സമരത്തിന് നേതൃത്വം നല്‍കിയ ഏതാനും തൊഴിലാളികളെയാണ് മക്ക ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. പ്രതികള്‍ക്ക് നാല് മാസം തടവും 300 ചാട്ടയടിയും വീതമാണ് കോടതി വിധിച്ചത്.
കമ്പനി വസ്തുക്കള്‍ അടിച്ചു തകര്‍ക്കുകയും മറ്റുള്ളവരെ കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്തവര്‍ക്കാണ് ശിക്ഷ വിധിച്ചത്. കൂട്ടുനിന്ന മറ്റുള്ള പ്രതികള്‍ക്ക് 45 ദിവസം വീതവും തടവ് വിധിച്ചു.
കേസിലെ പ്രതികളായ 49 തൊഴിലാളികളാണ് വിചാരണക്കായി കോടതിയില്‍ എത്തിയത്. മാസങ്ങളായി ശമ്പളം നല്‍കാത്തതില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ കമ്പനിയുടെ ബസുകളും മറ്റു വാഹനങ്ങളും അഗ്‌നിക്കിരയാക്കിയിരുന്നു. ജിദ്ദയിലും മക്കയിലും തെരുവുകളില്‍ അക്രമാസക്തരായ തൊഴിലാളികള്‍ കമ്പനിയുടെ ഓഫിസുകളും ഫര്‍ണിച്ചറുകളും നശിപ്പിക്കുകയും ചെയ്തിരുന്നു.
വേതന വിതരണത്തെ തുടര്‍ന്നു പ്രതിസന്ധിയിലായ ബിന്‍ ലാദന്‍ ഗ്രൂപ് സഊദി തൊഴില്‍ മന്ത്രാലയത്തിന് ഏറെ തലവേദനയാണ് ഉണ്ടാക്കിയിരുന്നത്. ഒടുവില്‍ രാജാവ് നേരിട്ട് ഇടപെട്ടാണ് പ്രതിസന്ധി പരിഹരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."