HOME
DETAILS
MAL
അമേഠിയില്‍ കുടുംബത്തിലെ 11 പേര് മരിച്ചനിലയില്‍
backup
January 04 2017 | 09:01 AM
അമേഠി: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ ഒരു കുടുംബത്തിലെ 11 പേര് മരിച്ച നിലയില്‍. വിഷം കഴിച്ച് ജീവനൊടുക്കിയതെന്നാണ് പ്രഥമികനിഗമനം.
എട്ടു കുട്ടികളും രണ്ടു സ്ത്രീകളെയും ഒരു പുരുഷനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലിസ് അറിയിച്ചു. വീട്ടുടമസ്ഥനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
കുടുംബത്തിന്റെ കൂട്ടമരണത്തിനുള്ള കാരണത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."