സുപ്രഭാതം ഇംപാക്റ്റ്: ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ തുഴച്ചില്‍ ബോട്ടുകള്‍ സംരക്ഷിക്കാന്‍ സ്പോട്സ് കൗണ്‍സില്‍
ആലപ്പുഴ : ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ തുഴച്ചില്‍ ബോട്ടുകള്‍ സംരക്ഷിക്കാന്‍ സംവിധാനവുമായി സ്പോട്സ് കൗണ്‍സില്‍.
ദേശീയ ഗെയിംസില്‍ തുഴച്ചില്‍ മല്‍സരങ്ങള്‍ നടത്താനായി വിദേശത്തുനിന്നു വാങ്ങിയ ഫൈബര്‍ കയാക്കിംഗ് ആന്‍ഡ് കനോയിംഗ് ബോട്ടുകള്‍ കൊല്ലം കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റിന് എതിര്‍വശം ഹോക്കി സ്റ്റേഡിയത്തില്‍ തുറസായ സ്ഥലത്ത് അനാഥമായി കിടക്കുന്നുവെന്ന വാര്‍ത്ത സുപ്രഭാതം കഴിഞ്ഞദിവസം പുറത്തുവിട്ടുരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള സ്റ്റേറ്റ് സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസനാണ് ബോട്ടുകള്‍ സംരക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം കൊല്ലുത്തതന്നെ ഒരുക്കുമെന്ന് അറിയിച്ചിട്ടുളളത്.
ദേശീയ ഗെയിംസിന് കോടികള്‍ ചെലവിട്ട് വാങ്ങിയ ബോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍
ഇതു സംബന്ധിച്ച് സുപ്രഭാത്തിന് നല്കിയ പ്രത്യേക അഭിമുഖ്യത്തിലാണ് ഭാവിപരിപാടികള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ദേശീയ മല്‍സരത്തിലെ തുഴച്ചില്‍ മല്‍സരങ്ങള്‍ ആലപ്പുഴയിലായിരുന്നു സംഘടപിച്ചിരുന്നത്.
മല്‍സരങ്ങള്‍ക്കുശേഷം സൂക്ഷിക്കാനെന്ന് പറഞ്ഞാണ് സ്പോട്സ് കൗണ്‍സില്‍ ബോട്ടുകള്‍ കൊല്ലത്തേക്ക് കൊണ്ടുപോയത്. എന്നാല്‍ കൊല്ലത്തെത്തിയ ബോട്ടുകള്‍ പിന്നിട് അനാഥമാക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ വാര്‍ത്തയാണ് സുപ്രഭാതം പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."