റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 റെഡിറ്റ്ച്ച്
കൊച്ചി: ലോകത്തിലെ ഏറ്റവും പഴക്കമുള്ള മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ജനപ്രിയ മോഡലായ ക്ലാസിക് 350 ന്റെ മൂന്നു റെഡിറ്റ്ച്ച് സീരീസ് വേരിയന്റുകള്‍ വിപണിയിലിറക്കുന്നു.
റെഡിറ്റ്ച്ച് റെഡ്, റെഡിറ്റ്ച്ച് ഗ്രീന്‍, റെഡിറ്റ്ച്ച് ബ്ലൂ എന്നിവയാണ് റോയല്‍ എന്‍ഫീല്‍ഡ് പുതുതായി അവതരിപ്പിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കിളുകളുടെ ജന്മദേശമായ യു.കെ.യിലെ റെഡിറ്റ്ച്ചില്‍ 1950കളില്‍ പുറത്തിറക്കിയ പെയിന്റ് സ്‌കീമുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ വേരിയന്റുകളുടെ വരവ്.
റോയല്‍ എന്‍ഫീല്‍ഡ് 2008ലാണ് ജനപ്രിയ 'ജെ2' മോഡലിനെ അടിസ്ഥാനമാക്കി ക്ലാസിക് മോഡല്‍ പുറത്തിറക്കിരിക്കുന്നത്്. ബ്രിട്ടനിലെ മോട്ടോര്‍ സൈക്കിള്‍ നിര്‍മാണ പാരമ്പര്യമുള്ള റെഡിറ്റ്ച്ച് നഗരത്തിലെ റോയല്‍ എന്‍ഫീല്‍ഡ് പ്ലാന്റില്‍ നിന്നും 1950 ല്‍ ആദ്യമായി പുറത്തിറങ്ങിയ മോട്ടോര്‍ സൈക്കിളുകളുടെ രൂപഭേദങ്ങളുമായി റെഡിറ്റ്ച്ച് റെഡ്, റെഡിറ്റ്ച്ച് ഗ്രീന്‍, റെഡിറ്റ്ച്ച് ബ്ലൂ എന്നീ മോഡലുകളില്‍ ക്ലാസിക് 350 ലഭ്യം. 1,46,093 രൂപയ്ക്ക് (ഓണ്‍ റോഡ് ഡല്‍ഹി) റോയല്‍ എന്‍ഫീല്‍ഡ് റെഡിറ്റ്ച്ച് സീരീസ് ലഭ്യമാകും.
റോയല്‍ എന്‍ഫീല്‍ഡിന്റെ 350 സിസി യൂണിറ്റ് കണ്‍സട്രക്ഷന്‍ എന്‍ജിന്‍ കരുത്തും ഫ്രണ്ട്, റിയര്‍ മഡ്ഗാര്‍ഡുകള്‍, ഹെഡ്‌ലൈറ്റ് കേസിംഗ്, ഫ്യുവല്‍ ടാങ്കും ഓവല്‍ ടൂള്‍ ബോക്‌സ്, എക്‌ഹോസ്റ്റ് ഫിന്‍സ്, സ്പീഡോമീറ്റര്‍ ഡയല്‍, സിംഗിള്‍ സീറ്റ് സ്പ്രിംഗ് സാഡില്‍, ടെയ്ല്‍ ലൈറ്റ് അസംബ്ലി, ഹെഡ്‌ലാംപ് ക്യാപ് എന്നിവയും ഒത്തുചേര്‍ന്ന് രണ്ടാം ലോക മഹായുദ്ധാനന്തരകാലത്തെ തനത് ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിളുകളുടെ രൂപഭംഗി സൃഷ്ടിക്കുന്നു.
മുംബൈയില്‍ ഓണ്‍ റോഡ് വിലയായ 157577 രൂപയ്ക്കും ചെന്നൈയില്‍ 147831 രൂപയ്ക്കും ബെംഗളൂരുവില്‍ 155456 രൂപയ്ക്കും ഹൈദരാബാദില്‍ 149340 രൂപയ്ക്കും വാഹനം ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."