HOME
DETAILS
MAL
ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
backup
January 04 2017 | 16:01 PM
മനാമ : ബഹ്‌റൈനില്‍ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ഇവിടെ ആശുപത്രിയില്‍ മരിച്ചു.
തൃശ്ശൂര്‍ കൊരട്ടി സ്വദേശി വാളുപറന്പില്‍ ശങ്കുവിന്റെ മകന്‍ ശങ്കു ചിദംബരന്‍ (61) ആണ് മരിച്ചത്.
20 വര്‍ഷത്തോളമായി ബഹ്‌റിനില്‍ ജോലി ചെയതുവരുകയായിരുന്ന ഇദ്ദേഹം ഏഷ്യന്‍ ഹൗസ് മാര്‍ക്കറ്റ് കമ്പനിയില്‍ ഡ്രൈവറായിരുന്നു. ഭാര്യയും രണ്ട് കുട്ടികളും നാട്ടിലാണ്.
പനി അധികരിച്ച് ന്യുമോണിയയായി മാറുകയായിരുന്നു. ഇതേ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ശങ്കുവിനെ ബഹ്‌റൈനിലെ സല്‍മാനിയ മെഡിക്കല്‍ സെന്ററിലെത്തിച്ചത്. ഇതിനിടെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും അവസാനം മരണപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."