HOME
DETAILS
MAL
ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ യാത്രാനികുതി വര്‍ധിപ്പിക്കുന്നു
backup
January 04 2017 | 16:01 PM
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്ന യാത്രക്കാരില്‍നിന്ന് ഈടാക്കുന്ന നികുതി ഉടന്‍ വര്ധിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
ട്രാന്സ്പോര്ട്ടേഷന് ആന്റ് കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്റെതാണ് തീരുമാനം. നിലവിലുള്ള അഞ്ച് ദിനാറില്‍ നിന്നും ഏഴ് ദിനാര്‍ ആയാണ് നികുതി വര്‍ധന. കൂടാതെ, യാത്രക്കിടയില്‍ ബഹ്റൈന്‍ വിമാനത്താവളത്തില്‍ തങ്ങുന്നവരില്‍ നിന്നും ഒരു ദിനാര്‍ ഫീസ് ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച് പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം 90 ദിവസത്തിനുള്ളില്‍ പുത്തുക്കിയ ഫീ നിരക്ക് പ്രാബല്യത്തില്‍ വരും. യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ ഈ തുക ഈടാക്കുമെന്നാണ് റിപ്പോര്‍ട്ട്. 25/2016 ഭേദഗതി പ്രകാരമാണ് ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."