സാമൂഹിക സുരക്ഷാമിഷന്റെ വികലാംഗസര്‍ട്ടിഫിക്കറ്റ് എല്ലാ വകുപ്പുകളും സ്വീകരിക്കണം
തിരുവനന്തപുരം: ഭിന്നശേഷിയുള്ളവര്‍ക്ക് സംസ്ഥാന സാമൂഹിക സുരക്ഷാമിഷന് നല്കുന്ന വികലാംഗ സര്‍ട്ടിഫിക്കറ്റ് എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും പൊതുവായി സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് സംസ്ഥാന ബാലവകാശസംരക്ഷണ കമ്മിഷന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
ഭിന്നശേഷിയുളള കുട്ടികളുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി രക്ഷിതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് പി.ഡി ഫ്രാന്‍സിസ് നല്കിയ പരാതിയിലാണ് കമ്മിഷന് അംഗം എന്‍ ബാബുവിന്റെ ഉത്തരവ്.
വികലാംഗ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് നിലവിലുള്ള നടപടിക്രമങ്ങള്‍ പുനഃപരിശോധിക്കുന്നതിനും കൂടുതല്‍ ശാസ്ത്രീയവും കൃത്യതയുളളതുമായ നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതിനും സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്കും തദ്ദേശസ്വയംഭരണം, ആരോഗ്യം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ക്കും കമ്മിഷന് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."