ഫസല്‍ വധം: പൊലിസിനെതിരായ സുബീഷിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങി
തലശ്ശേരി: സൈദാര്‍പള്ളിയില്‍ എന്‍.ഡി.എഫ് പ്രവര്ത്തകന് ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ പൊലിസിനെതിരെ സി.ബി.ഐക്ക് പരാതി. സി.പി.എം ബ്രാഞ്ച് സെക്രട്ടറി വാളാങ്കിച്ചാല്‍ മോഹനന് വധക്കേസില്‍ അറസ്റ്റിലായ ആര്.എസ്.എസ് പ്രവര്ത്തകന് പള്ളൂരിലെ സുബീഷാണ് പരാതി നല്‍കിയത്. ഫസല്‍ വധക്കേസില്‍ പ്രതികളായ സി.പി.എം നേതാക്കളെ കേസില്‍ നിന്നു രക്ഷിക്കാന്‍ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പൊലിസ് ശ്രമം നടത്തുകയാണെന്നാണ് പരാതി.
തന്നെ രണ്ടുദിവസം കസ്റ്റഡിയില്‍ വച്ച് കെട്ടിതൂക്കിയും കണ്ണില്‍ ഉയര്‍ന്ന നിലയിലുള്ള പ്രകാശം അടിച്ചും നിര്‍ബന്ധിച്ച് രേഖകളില്‍ ഒപ്പുവയ്പ്പിക്കുകയും അത് താന്‍ നല്കിയ മൊഴിയാണെന്ന് കാണിച്ച് കോടതിക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തതായി സുബീഷ് പരാതിപ്പെട്ടു.
കോടതി അനുമതിയോടെയാണ് സുബീഷ് സി.ബി.ഐ ചെന്നെ, തിരുവന്തപുരം യൂനിറ്റുകളിലേക്ക് പരാതി അയച്ചത്. സി.ബി.ഐ സംഘം തലശ്ശേരിയിലെത്തി അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."