ഫാ. ഉഴുന്നാലിന് യെമനില്‍ പോകാന്‍ വിലക്കുണ്ടായിരുന്നതായി കേന്ദ്രം
ന്യൂഡല്‍ഹി: ഫാ. ടോം ഉഴുന്നാലിന് യെമനില്‍ പോകരുതെന്നു നിര്‍ദേശം നല്‍കിയിരുന്നതായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രവിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറാണ് ഇക്കാര്യം അറിയിച്ചത്. നിര്‍ദേശം മറികടന്നാണ് അദ്ദേഹം യെമനില്‍ പോയതെന്നും അക്ബര്‍ പറഞ്ഞു.
ഫാ. ടോമിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്നും അദ്ദേഹം എവിടെയാണെന്നതിനെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ മോചനത്തിനായി കര്‍മസമിതി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, ഫാ. ടോമിനെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനങ്ങളെ മന്ത്രി തള്ളിക്കളഞ്ഞു.
ഭീകര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ പുതിയ വിഡിയോ സമൂഹമാധ്യമങ്ങള്‍ വഴി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഫാ. ടോം എന്നറിയപ്പെടുന്ന ടോമി ജോര്‍ജ് ആണു താനെന്നു പരിചയപ്പെടുത്തിയ അദ്ദേഹം മാര്‍പാപ്പയും വിശ്വാസികളും തന്റെ മോചനത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."