HOME
DETAILS
MAL
ജെ.എസ് ഖെഹാര്‍ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
backup
January 04 2017 | 19:01 PM
ന്യൂഡല്‍ഹി:സുപ്രിം കോടതിയുടെ 44ാമത്തെ ചീഫ് ജസ്റ്റിസായി ജെ.എസ് ഖെഹാര്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ടി.എസ് താക്കൂറിന്റെ പിന്‍ഗാമിയായാണ് ജസ്റ്റിസ് ഖെഹാര്‍ ചീഫ് ജസ്റ്റിസായി അധികാരമേറ്റത്.
രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ ചടങ്ങിനെത്തിയിരുന്നു. സിഖ് സമുദായത്തില്‍നിന്ന് ആദ്യ ചീഫ് ജസ്റ്റിസാകുന്ന ഖെഹാറിന് ഈ വര്‍ഷം ഓഗസ്റ്റ് 27 വരെ ചീഫ് ജസ്റ്റിസായി തുടരാം.
2011 സെപ്റ്റംബര്‍ 13 മുതല്‍ സുപ്രീംകോടതി ജഡ്ജിയാണ്. കര്‍ണാടക, ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. പഞ്ചാബ്, ഹരിയാന ഹൈകോടതികളില്‍ ചീഫ് ജസ്റ്റിസിന്റെ താല്കാലിക ചുമതലയും വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."