ആവശ്യമെങ്കില്‍ ഇനിയും മിന്നലാക്രമണം നടത്തും: കരസേനാ മേധാവി
ന്യൂഡല്‍ഹി: നിയന്ത്രണരേഖയിലെ ഭീകരതാവളങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് കരസേനാ മേധാവി ജന. ബിപിന്‍ റാവത്ത്. ആവശ്യം വന്നാല്‍ കൂടുതല്‍ മിന്നലാക്രമണം നടത്താന്‍ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മിന്നലാക്രമണത്തിന്റെ ലക്ഷ്യം മുന്നറിയിപ്പ് നല്‍കുക എന്നതാണ്. സെപ്റ്റംബര്‍ 29ന് നിയന്ത്രണരേഖ കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണം വളരെ ആസൂത്രിതമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വിപുലമായ മുന്നൊരുക്കം നടത്തിയായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. അത് നേരിട്ട് നിരീക്ഷിച്ചു. സൈനികര്‍ക്ക് അപകടം സംഭവിക്കാതിരിക്കാന്‍ പരമാവധി കരുതലെടുത്തിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
മിന്നലാക്രമണത്തിന് നേരിട്ട് നേതൃത്വം നല്‍കിയ ബിപിന്‍ റാവത്ത് ആ സമയത്ത് കരസേന ഉപമേധാവിയായിരുന്നു.
കഴിഞ്ഞയാഴ്ച ഇന്ത്യയുടെ 27ാമത് കരസേന മേധാവിയായി സ്ഥാനമേറ്റ അദ്ദേഹം ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."