റഹീല്‍ ശരീഫ് ഇസ്ലാമിക സഖ്യസേനയുടെ ഉപദേഷ്ടാവായേക്കും
റിയാദ്: ഇസ്ലാമിക സഖ്യസേനാ മേധാവി ഉപദേഷ്ടാവായി മുന്‍ പാക് സൈനിക മേധാവിയെ നിയമിച്ചേക്കും. ഭീകരവിരുദ്ധ പോരാട്ടത്തിന് സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക സൈനിക സഖ്യത്തില്‍ പ്രതിരോധ കാര്യങ്ങള്‍ക്കുള്ള ഉപദേഷ്ടാവായി മുന്‍ പാകിസ്താന് സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫിനെ നിയമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നവംബറിലാണ് അദ്ദേഹം പാകിസ്താന് സൈനിക മേധാവി സ്ഥാനത്തു നിന്ന് വിരമിച്ചത്. ഇപ്പോള്‍ സഊദിയില്‍ സന്ദര്‍ശനം നടത്തിവരുന്നതിനിടെ പാകിസ്താന് മാധ്യമങ്ങളാണ് പുതിയ നിയമനത്തെ കുറിച്ച് വാര്‍ത്ത പുറത്തുവിട്ടത്.
ഈ സ്ഥാനത്തേക്ക് നേരത്തെയും റഹീലിന്റെ പേര് ഉയര്‍ന്നുവന്നിരുന്നെങ്കിലും സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഈയിടെ റഹീല്‍ ശരീഫ് സഊദിയില്‍ എത്തിയിട്ടുണ്ട്. പ്രത്യേക വിമാനത്തില്‍ റിയാദിലെത്തിയ റഹീലിന് ഔദ്യോഗിക സ്വീകരണവും ലഭിച്ചു. റിയാദില്‍ നിന്നും ചര്‍ച്ചകള്‍ക്ക് ശേഷം മക്കയിലേക്കും മദീനയിലേക്കും തിരിച്ചു. റിയാദിലാണ് സഖ്യസേനയുടെ ആസ്ഥാനം പ്രവര്‍ത്തിക്കുന്നത്.
സൈനിക സഖ്യത്തിലെ രാജ്യങ്ങളുടെ സൈനിക മേധാവികളുടെ യോഗത്തിലാണ് സഖ്യത്തിന്റെ ഉപദേഷ്ടാവിനെയും കമാണ്ടന്ഡറെയും നിയമിക്കുക. യോഗത്തിന്റെ തിയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
2015 ഡിസംബറിലാണ് സഖ്യ സേന രൂപീകരിച്ചത്. തുടക്കത്തില്‍ 34 രാജ്യങ്ങളാണ് ഉണ്ടണ്ടായിരുന്നതെങ്കിലും പിന്നീട് ഏഴു രാജ്യങ്ങള്‍ കൂടി സഖ്യത്തിന്റെ ഭാഗമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."