18 വര്‍ഷം മുമ്പ് വയറ്റില്‍ മറന്നുവച്ച കത്രിക പുറത്തെടുത്തു
ഹാനോയ്: 54 കാരന്റെ വയറ്റില്‍ 18 വര്‍ഷം മുമ്പ് കുടുങ്ങിയ കത്രിക വിയറ്റ്‌നാം ഡോക്ടര്‍ നീക്കം ചെയ്തു. വിയറ്റ്‌നാം പൗരനാണ് ഇത്രയും കാലം വയറ്റില്‍ കത്രികയുമായി കഴിഞ്ഞത്. കഴിഞ്ഞ മാസം വാഹനാപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ എക്‌സ്‌റേയിലാണ് കത്രിക കണ്ടെത്തിയത്.
വടക്കന്‍ വിയ്റ്റ്‌നാമിലെ തായ് ന്‍ഗ്യുയെന്‍ പ്രവിശ്യയിലെ ആശുപത്രിയില്‍ മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലാണ് 15 സെ.മി നീളമുള്ള തുരുമ്പിച്ച കത്രിക പുറത്തെടുത്തത്. പൊട്ടിയ നിലയിലായിരുന്നു കത്രിക.
1998 ല്‍ ബാക് കാന്‍ ജനറല്‍ ആശുപത്രിയില്‍ ഇദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അന്നാണ് കത്രിക വയറ്റില്‍ വച്ചുമറന്നത്. എന്നാല്‍ ഇത്രയും കാലം വേദനയോ അസ്വസ്ഥതകളോ അനുഭവപ്പെട്ടില്ലെന്ന് രോഗി പറഞ്ഞു.
കത്രിക വയറ്റില്‍ വച്ചു മറന്ന സംഭവത്തില്‍ ആരോഗ്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."