ചൈനയില്‍ നിന്ന് ലണ്ടനിലേക്ക് ചരക്കു തീവണ്ടി പുറപ്പെട്ടു
ബെയ്ജിങ്: ചൈനയിലെ യിവുവില്‍ നിന്ന് ബ്രിട്ടനിലേക്ക് ചരക്കു തീവണ്ടി പുറപ്പെട്ടു. 19 ദിവസമാണ് 7,500 മൈല്‍ യാത്രക്ക് വേണ്ടിവരിക. ഏഴു രാജ്യങ്ങള്‍ താണ്ടിയാണ് ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള ചരക്കുവണ്ടി യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ സുപ്രധാന നഗരമായ ലണ്ടനിലെത്തുക.
ചൈനയുടെ മുഖ്യ നിര്‍മാണ നഗരമാണ് യിവു.നാലു കോടി ബ്രിട്ടീഷ് പൗണ്ട് മൂല്യംവരുന്ന വസ്ത്രങ്ങള്‍, ബാഗുകള്‍, സോക്സ്, ഗൃഹോപകരണങ്ങള്‍ എന്നിവയാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ പുത്തന്‍ ചരക്കുപാളത്തിലൂടെ കന്നിയാത്ര ആരംഭിച്ചിരിക്കുന്നത്. കസാഖിസ്ഥാന്‍, റഷ്യ, ബെലാറസ്, പോളണ്ട്, ജര്‍മനി, ബെല്‍ജിയം, ഫ്രാന്‍സ് വഴിയാണ് റെയില്‍പാത കടന്നുപോകുന്നത്. ഫ്രാന്‍സ് വരെ കരയിലൂടെ നിര്‍മ്മിച്ചിരിക്കുന്ന പാത പിന്നീട് യു.കെയിലേക്ക് ഇംഗ്ലീഷ് ചാനലിന് അടിയിലൂടെയുള്ള തുരങ്കവും പിന്നിട്ടാവും കിഴക്കന്‍ ലണ്ടന്റെ ഭാഗമായ ബാര്‍ക്കിങ് റെയില്‍ ഫ്രൈറ്റ് ടെര്‍മിനലില്‍ എത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."