HOME
DETAILS

റെയില്‍വേ പരീക്ഷയ്ക്ക് ഇനി ആധാര്‍ നിര്‍ബന്ധം

  
backup
January 04 2017 | 19:01 PM

%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%87

റെയില്‍വേ റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ക്ക് ഇനിമുതല്‍ ആധാര്‍ നിര്‍ബന്ധം. റെയില്‍വേ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിനു പിന്നാലെയാണ് റെയില്‍വേ ജോലിക്കുള്ള പരീക്ഷകള്‍ക്കും ആധാര്‍ നിര്‍ബന്ധമാണെന്നു റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡാണ് (ആര്‍.ആര്‍.ബി) ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട വിവിധ നിയമനങ്ങള്‍ക്കു പരീക്ഷ നടത്താറുള്ളത്. പുതിയ തീരുമാനം നിലവില്‍വന്നതോടെ റെയില്‍വേ റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്ക് ആധാര്‍ കാര്‍ഡിലെ 12 അക്ക നമ്പര്‍ ലഭിക്കാത്തവര്‍ക്ക് അപേക്ഷിക്കാനാകില്ല. രാജ്യത്തുതന്നെ ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടക്കുന്ന പരീക്ഷകളിലൊന്നായ ആര്‍.ആര്‍.ബി പരീക്ഷയ്ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത് ഉദ്യോഗാര്‍ഥികളെ വലക്കും. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ 2016 ജൂണ്‍ 30വരെയുള്ള കണക്ക് പ്രകാരം 1,026,098,560 പേരാണ് രാജ്യത്ത് ഇതുവരെ ആധാര്‍ എന്റോള്‍ ചെയ്തിരിക്കുന്നത്.അതായത് ആകെ ജനസഖ്യയുടെ 80.2 ശതമാനം പേര്‍.

ബാക്കിയുള്ള ഇരുപതു ശതമാനത്തോളം പേര്‍ക്ക് ആധാര്‍ ലഭിക്കാനുണ്ട്. 3.5 കോടി ജനസംഖ്യയുള്ള സംസ്ഥാനത്തെ 3.3 കോടി ജനങ്ങളാണ് ആധാര്‍ എടുത്തിട്ടുള്ളത്. ആധാര്‍ എടുത്തവരുടെ എണ്ണവും സംസ്ഥാന ജനസംഖ്യയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ജൂണിലെ കണക്കു പ്രകാരം അഞ്ചാം സ്ഥാനത്താണ് കേരളം. മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം 2017 ഏപ്രില്‍ മാസത്തില്‍ നിലവില്‍ വരാനിരിക്കുകയാണ്.
കൗണ്ടറിലും ഓണ്‍ലൈനിലും ഇതു നല്‍കുന്നതിലൂടെ ടിക്കറ്റ് ഇളവ് ദുരുപയോഗം ചെയ്യുന്നത് ഒരു പരിധിവരെ അവസാനിപ്പിക്കാനാകുമെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) എഴുതാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ നവംബറിലാണ് ഉത്തരവിറക്കിയത്. എന്‍.ആര്‍.ഐ വിദ്യാര്‍ഥികളെ ഈ നിര്‍ദേശം ഏറെ ബുദ്ധിമുട്ടിച്ചിരുന്നു.ഇവരുടെ താമസവും പഠനവും ഇന്ത്യയിലല്ലാത്തതിനാല്‍ ഭൂരിഭാഗത്തിനും ആധാറില്ലാത്തതാണു കാരണം. ഭാവിയിലുണ്ടാകുന്ന മുഴുവന്‍ പരീക്ഷകള്‍ക്കും ആധാര്‍ നമ്പര്‍ വേണമെന്നാവശ്യപ്പെട്ട് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തിരുവനന്തപുരം ചെയര്‍മാന്‍ അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ആര്‍.ആര്‍.ബി.യുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. www.rrbthiruvananthapuram.gov.in



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  37 minutes ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  4 hours ago