ആഴ്സണലിന് സമനില
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരായ ആഴ്സണലിനെ ബേണ്‍മൗത്ത് സമനിലയില്‍ തളച്ചു. 3-3 എന്ന സ്കോറിനാണ് ബേണ്‍മൗത്ത് ഗണ്ണേഴ്സിനെ കുരുക്കിയത്.
മൂന്നു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ആഴ്സണല്‍ സമനില പിടിച്ചത്. ആദ്യ പകുതിയില്‍ ചാര്‍ലി ഡാനിയല്‍സ്, കാലം വില്സന് എന്നിവരുടെ ഗോളില്‍ മുന്നിട്ടു നിന്ന ബേണ്‍മൗത്ത് റയാന് ഫ്രേസറിലൂടെ രണ്ടാം പകുതിയില്‍ ഗോള്‍ നില വര്‍ധിപ്പിച്ചു. തിരിച്ചടിക്കാന്‍ പരമാവധി ശ്രമിച്ച ആഴ്സണല്‍ അലക്സിസ് സാഞ്ചസിലൂടെ ആദ്യ ഗോള്‍ നേടി. അഞ്ചു മിനുട്ടുകള്‍ക്ക് ശേഷം ലൂക്കാസിലൂടെ രണ്ടാം ഗോള്‍ നേടി ബേണ്‍മൗത്തിനെ ആഴ്സണല്‍ ഞെട്ടിച്ചു. മത്സരത്തിന്റെ അധിക സമയത്ത് ഒലിവര്‍ ജിറൂദിന്റെ ഗോളിലാണ് ഗണ്ണേഴ്സ് സമനില പിടിച്ചത്.
മറ്റു മത്സരങ്ങളില്‍ സ്വാന്‍സീ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനെയും സ്റ്റോക് സിറ്റി രണ്ടു ഗോളുകള്‍ക്ക് വാറ്റ്ഫോര്‍ഡിനെയും പാരജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."