പുതുവര്‍ഷം പുഷ്പയുടെ ജീവിതത്തിനു പുതുവസന്തമായി
കൊല്ലം: പുതുവര്‍ഷം പുഷ്പയുടെ ജീവിതത്തിനു പുതുവസന്തമായി. ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ടില്ലെന്ന് കരുതിയ കൂടപ്പിറപ്പിനെ 11 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടു. കൊട്ടാരക്കര കലയപുരം ആശ്രയ സങ്കേതത്തിലെ അന്തേവാസിയായ പുഷ്പയെ തേടിയാണ് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി സ്വദേശിനിയും പുഷ്പയുടെ സഹോദരിയുമായ ബേബി സുമതിയെത്തിയത്. നഷ്ടപ്പെട്ടെന്ന് കരുതിയ കൂടപ്പിറപ്പിനെ വീണ്ടും കണ്ടപ്പോള്‍ അതു സഹോദരസമാഗമമായി മാറി. കൊട്ടാരക്കര ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നും മനോവിഭ്രാന്തിയില്‍ അലഞ്ഞുനടക്കുന്നതിനിടയിലാണ് പുഷ്പയെ പൊലിസ് സങ്കേതത്തിലെത്തിച്ചത്. അന്ന് പുഷ്പയ്ക്ക് സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് തീരെ തെളിച്ചമില്ലായിരുന്നു. ബന്ധുക്കളെ കണ്ടെത്തുക ശ്രമകരവുമായിരുന്നു. മനോവിഭ്രാന്തിയില്‍ വഴിതെറ്റിയലഞ്ഞ പുഷ്പയെ സങ്കേതം ഏറ്റെടുക്കുമ്പോള്‍ ഗര്‍ഭിണിയായിരുന്നു. സങ്കേതത്തില്‍ പുഷ്പ ഒരാണ്കുഞ്ഞിന് ജന്മം നല്കി. ഇന്ന് പുഷ്പയുടെ മകന് ആറാം ക്ലാസുകാരനായ അനൂപ് ആശ്രയയുടെ തന്നെ ആണ്‍കുട്ടികളുടെ സ്ഥാപനമായ അടൂര്‍ പറന്തല്‍ ആശ്രയ ശിശുഭവനില്‍ താമസിച്ച് പഠിക്കുകയാണ്.
സങ്കേതത്തിലെ ചികിത്സയും കൗണ്‍സലിംഗും പുഷ്പയുടെ ജീവിതത്തിന് പുതിയ വെളിച്ചമേകി. പുഷ്പ ഓര്‍ത്തെടുത്തു പറഞ്ഞ വിലാസത്തിലേയ്ക്ക് ആശ്രയ അധികൃതര്‍ കത്തയച്ചിരുന്നു. നഷ്ടപ്പെട്ടെന്ന് കരുതിയ പുഷ്പ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതോടെ സഹോദരിയുടെ മകനും സുഹൃത്തും കൂടി മാസങ്ങള്‍ക്കുമുന്‍പ് സങ്കേതത്തിലെത്തി ഇവരെ തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് മൂത്ത സഹോദരി ബേബി സുമതി പുഷ്പയെ കാണാന്‍ പുതുവര്ഷപ്പുലരിയില് സങ്കേതത്തിലെത്തിയത്.
തലശ്ശേരി തിരുവങ്ങാടി കാട്ടില്‍ പറമ്പത്ത് വീട്ടില്‍ ചാത്തു-മാതു ദമ്പതികളുടെ ഏഴുമക്കളില്‍ നാലാമത്തെ മകളായ പുഷ്പ ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് അസുഖം നിമിത്തം പിതാവ് മരിക്കുന്നത്. ഭര്‍ത്താവിന്റെ മരണം തകര്‍ത്ത വേദനയില്‍ 28-ാം ദിവസം മാതാവും മരണത്തിന് കീഴടങ്ങി. മാതാപിതാക്കളുടെ മരണം ഏറ്റവും കൂടുതല്‍ ബാധിച്ചത് പുഷ്പയെയായിരുന്നു. കളിചിരികളുമായ് നടന്ന പുഷ്പ പെട്ടെന്ന് വിഷാദരോഗിയും ക്രമേണ മാനസികരോഗിയാവുകയും ചെയ്തു. അതോടെ പഠനം നിലച്ചു. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായ കുടുംബമായിട്ടും തലശ്ശേരിയിലും കോഴിക്കോടുമെല്ലാം ചികിത്സകള്‍ നല്‍കിയെങ്കിലും കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല. മനസ്സ് കൈവിട്ടുപോവുമ്പോള്‍ പലപ്പോഴും വീടുവിട്ടിറങ്ങി അലഞ്ഞുനടക്കുക പതിവായി. അപ്പോഴെല്ലാം വൈകുന്നേരത്തിനുള്ളില്‍ വീട്ടിലെത്തുമായിരുന്നു. ഇതിനിടയില്‍ അമ്മാവന്റെ വീട്ടിലേയ്ക്കെന്നുപറഞ്ഞിറങ്ങിയ പുഷ്പയെ പിന്നീട് കാണുന്നത് 11 വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോഴാണ്. അതിനിടയില്‍ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
മകന്റെ പഠനവും കലയപുരം സങ്കേതം വിട്ടുപിരിയാനുള്ള വിഷമവും ഉള്ളതുകൊണ്ട് തല്ക്കാലം പോവുന്നില്ലെങ്കിലും താന്‍ കളിച്ചുവളര്‍ന്ന നാട്ടിലേയ്ക്ക് സഹോദരങ്ങളെ കാണുന്നതിനും അവരോടൊപ്പം കുറച്ചുനാള്‍ ചിലവഴിക്കുന്നതിനുമായി ബേബി സുമതിയോടും സഹോദരിപുത്രന് വിജേഷിനോടൊപ്പം തലശ്ശേരിയിലേയ്ക്ക് മടങ്ങിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."