ജനം അധികാരം നല്‍കിയത് തോന്നിയത് പോലെ പ്രവര്‍ത്തിക്കാനല്ല:മുഖ്യമന്ത്രി
ഉഴമലയ്ക്കല്‍: ഭരണാധികാരികള്‍ക്ക് ജനം അധികാരം നല്‍കിയിരിക്കുന്നത് തോന്നിയത് പോലെ കാര്യങ്ങള്‍ ചെയ്യാനല്ലെന്നും സ്വന്തം പണം ആവശ്യാനുസരണം എടുക്കാന്‍ കഴിയാത്ത സ്ഥിതി ഇന്ത്യയിലല്ലാതെ മറ്റെവിടേയും കാണില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഉഴമലയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കനക ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. സഹകരണ മേഖലയെ തകര്‍ക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപകരുടെ ഒരു ചില്ലി കാശ് പോലും നഷ്ടപ്പെടില്ലെന്നും സര്‍ക്കാര്‍ ഗ്യാരന്റി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി, കെ.എസ് ശബരീനാഥന്‍ എം.എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, എം.വിജയകുമാര്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, എന്‍.ഷൗക്കത്തലി, എസ്. മനോഹരന്‍, കെ.എസ് ആശ തുടങ്ങിയവര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."