എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസിന് പഞ്ചായത്ത് മെമ്പറുടെ ഭീഷണിയെന്ന് പരാതി
പാറശാല: ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്തെ എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസിന് പഞ്ചായത്ത് മെമ്പറുടെയും കരാറുകാരന്റെയും ഭീഷണി.ഇവര്‍ക്കെതിരേ ഹെഡ്മിസ്ട്രസ് പാറശാല സി.ഐക്കു പരാതി നല്‍കി. പ്ലാമൂട്ടുക്കട എറിച്ചല്ലൂര്‍ ഗവ.എല്‍.പി സ്‌കൂളിലെ ഹെഡ്മിസ്ട്രസ് വിജയലക്ഷ്മിയാണ് പരാതി നല്‍കിയിരിക്കുന്നത്.
പരാതിയില്‍ പറയുന്നത്. സ്‌കൂളിലെ ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് ഈ വര്‍ഷം മുതല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. തുടര്‍ന്ന് കെട്ടിടത്തിലെ മേല്‍ക്കൂര അറ്റകുറ്റപ്പണിക്കായി കാരോട് ഗ്രാമപഞ്ചായത്തില്‍ നിന്നും തുക അനുവദിച്ചു. കഴിഞ്ഞ 21ന് സ്‌കൂളിലെത്തിയ പഞ്ചായത്ത് മെമ്പര്‍ സുരേഷും കരാറുകാരന്‍ വിജയനും നാല്‍പത് പേജുള്ള ഒരു പുസ്തകം എച്ച്.എമ്മിനു നല്‍കിയ ശേഷം നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കണ്‍വീനര്‍ എച്ച്.എം ആണെന്ന് അറിയിച്ചു.ബുക്കില്‍ ഒപ്പിട്ടു നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ബുക്കില്‍ എഴുതിയിരുന്ന കാര്യങ്ങളില്‍ വ്യക്തതയില്ലാതിരുന്നതിനാല്‍ എച്ച്.എം ഒപ്പിട്ടില്ല. ദിവസങ്ങള്‍ക്കു ശേഷം പഞ്ചായത്ത് ഓവര്‍സിയര്‍ക്കൊപ്പം സ്‌കൂളിലെത്തിയ വിജയന്‍ എച്ച്.എമ്മിനോട് ഒപ്പിടാത്ത കാര്യം തിരക്കുകയും, മടങ്ങിപ്പോയി ഫോണിലൂടെ ഭീഷണിപ്പെടുത്തി.
പഞ്ചായത്തംഗമായ സുരേഷ് തുടര്‍ന്ന് പല ദിവസങ്ങളിലും സ്‌കൂളിലെത്തി എച്ച്.എമ്മിന്റെ ഡ്യൂട്ടി തടസ്സ പ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രേ. ഭീഷണി ഭയന്ന് ഇപ്പോള്‍ ഭര്‍ത്താവിനൊപ്പമാണ് സ്‌കൂളിലെത്തുന്നതെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."