കിളിമാനൂരിലെ മദ്യ വില്പനശാല മഠത്തില്‍ കുന്നിലേക്ക് മാറ്റാന്‍ ശ്രമം;പ്രതിഷേധം
കിളിമാനൂര്‍: ബിവറേജ് കോര്‍പറേഷന്റെ കിളിമാനൂരിലെ മദ്യ വില്പനശാല , സുപ്രീം കോടതിയുടെ പുതിയ നിയമത്തെ തുടര്‍ന്ന് പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ മഹാദേവേശ്വരം മഠത്തില്‍ കുന്ന് ഭാഗത്തേക്ക്മാറ്റി സ്ഥാപിക്കാന്‍ ശ്രമം.
ഇതിനെതിരെ പഞ്ചായത്തിലെ 9 ,10 ,11 വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ എക്സൈസ് മന്ത്രി, എക്സൈ് കമ്മിഷണര്‍,പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്ക് ഭീമ ഹര്‍ജി നല്കി .മദ്യശാല തങ്ങളുടെ സ്വസ്ഥത തകര്‍ക്കുമെന്ന് നാട്ടുകാര്‍ ഹര്‍ജിയില്‍ പറയുന്നു.
കുളിക്കടവ്, ക്ഷേത്രങ്ങള്‍, ബലിക്കടവ് തുടങ്ങിയവയുടെ സമീപത്തായാണ് മദ്യശാല തുടങ്ങാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നതെന്നും ഇത് ജനജീവിതം ദുസ്സഹമാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.
മഠത്തില്‍കുന്ന് ഭാഗത്തെ തുണ്ടില്‍ക്കട വണ്ടന്നൂര്‍ റോഡരികിലുള്ള കെട്ടിടങ്ങളിലാണ് മദ്യശാല തുടങ്ങാന്‍ അണിയറ നീക്കം നടക്കുന്നത്.
കെട്ടിടങ്ങള്‍ ഇതിനായി വിട്ടു നല്‍കരുതെന്ന് സ്ത്രീകളടക്കമുള്ള സംഘം കെട്ടിട ഉടമയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു. ജീവന്‍കൊടുത്തും ഈ നീക്കം തടയുമെന്ന നിലപാടിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."