കലയുടെ മിഴി തുറന്ന് ഇടുക്കി റവന്യൂ ജില്ലാ കലേത്സവം
തൊടുപുഴ: 29 ാമത് ഇടുക്കി റവന്യു ജില്ലാ കലോത്സവത്തിന് പകിട്ടാര്‍ന്ന തുടക്കം. നാലുനാള്‍ നീളുന്ന കലോത്സവത്തിന് തൊടുപുഴയില്‍ തിരശീല ഉയര്‍ന്നു. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.എസ്, സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്, ജയ്‌റാണി ഇ.എം.എച്ച്.എസ്.എസ്, മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ എന്നിവയാണു വേദികള്‍. ആദ്യദിനം ചെണ്ടമേളം, പഞ്ചവാദ്യം, ബാന്റ്‌മേളം, ഭരതനാട്യം, നാടകം, കഥാപ്രസംഗം, തിരുവാതിര എന്നീ മത്സരങ്ങളും രചനാ മത്സരങ്ങളുമാണ് നടന്നത്. മൂവായിരത്തിലധികം കലാപ്രതിഭകര്‍ മാറ്റുരയ്ക്കുന്ന കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും. പ്രധാന വേദിയായ ജയ്‌റാണി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈദ്യുതി മന്ത്രി എം.എം മണി രാവിലെ 11ന് കലോത്സവം ഉദ്ഘാടനം ചെയ്യും. പി.ജെ ജോസഫ് എം.എല്‍.എ അധ്യക്ഷനാകും. അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി പോള്‍, മറ്റ് ജനപ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് സണ്ണി ജോര്‍ജിനെയും സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ ലിസിയമ്മ വര്‍ഗീസിനെയും റോഷി അഗസ്റ്റിന്‍ എം.എല്‍.എ ആദരിക്കും. കലോത്സവ ലോഗോ പുരസ്‌കാശനം ഇ.എസ് ബിജിമോള്‍ എം.എല്‍.എയും ജില്ലാ കായികമേള ലോഗോ പുരസ്‌കാരദാനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."