ശാസ്ത്രീയ സംഗീതത്തില്‍ പാരമ്പര്യം കൈവിടാതെ വ്യാസ്
കാഞ്ഞിരപ്പള്ളി: ശാസ്ത്രീയ സംഗീതത്തില്‍ അച്ഛന്റെ പിന്‍ഗാമിയാണ് ഈ മകന്‍. ഒരു പക്ഷേ അച്ഛനേക്കാള്‍ കേമന്‍. സംഗീതലോകത്തേക്കുള്ള വ്യാസ്‌കുമാര്‍ തന്റെ വരവ് വീണ്ടും ഗംഭീരമാക്കിയിരിക്കുകയാണ് ജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കലിലൂടെ.
ഹയര്‍ സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ ശാസ്ത്രീയ സംഗീതത്തില്‍ ജേതാവായ ആര്‍. വ്യാസ്‌കുമാറിന്റെ പിതാവ് ബാലാജി നല്ലൊരു പാട്ടുകാരനാണ്.
പ്രൊഫഷണല്‍ ഗായകനല്ലെങ്കിലും അദ്ദേഹത്തിന്റെ സംഗീതം ലഭിച്ച മകന്‍ രണ്ടാം തവണയാണ് ശാസ്ത്രീയ സംഗീത മത്സരത്തില്‍ ഒന്നാമതെത്തുന്നത്.
വാഴപ്പള്ളി സെന്റ് തെരേസസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ വ്യാസ്‌കുമാര്‍ 11 വര്‍ഷമായി സംഗീതമഭ്യസിക്കുന്നു.
ക്ഷേത്രങ്ങളിലും മറ്റും കച്ചേരി അവതരണത്തിനു പോകാറുമുണ്ട്. ത്യാഗരാജസ്വാമിയുടെ ഭൈരവിരാഗത്തിലുള്ള ഏനാഡി നോമു ഭലമു എന്നു തുടങ്ങുന്ന കീര്‍ത്തനമാണ് ആലപിച്ചത്. കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് നേടിയിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."