അവര്‍ പറയാതെ പറഞ്ഞു മൊബൈല്‍ തകര്‍ത്ത പെണ്ണിന്റെ കഥ
കാഞ്ഞിരപ്പള്ളി: മൊബൈല്‍ ഫോണ്‍ വില്ലനായി മാറിയ പെണ്‍കുട്ടിയുടെ ജീവിതകഥ വേദിയില്‍ അവതരിപ്പിച്ച കോട്ടയം മൗണ്ട്കാര്‍മലിന് തന്നെയായിരുന്നു മൂകാഭിനയത്തിനും വിജയം.
കര്‍ണാടകയില്‍ ഒരു പെണ്‍കുട്ടിക്ക് സംഭവിച്ച ദുരന്തം വേദിയില്‍ അതിന്റെ പ്രാധാന്യം ഒട്ടും ചോരാതെ അവതരിപ്പിച്ചപ്പോള്‍ അര്‍ഹമായ പരിഗണന ലഭിച്ചുവെന്നുവേണം പറയാന്‍. ടീമിലെ എല്ലാവരും വിഷയത്തിന്റെ പ്രധാന്യം ഉള്‍ക്കൊണ്ട് അഭിനയിച്ചപ്പോള്‍ നിശബ്ദതയിലൂടെ കാണികള്‍ക്ക് അവര്‍ പകര്‍ന്നു നല്‍കിയത് ഒരു ഗുണപാഠമായിരുന്നു.
നല്ല രീതിയില്‍ സന്തോഷത്തോടെ ജീവിച്ച കുടുംബത്തിലേക്ക് മൊബൈല്‍ വില്ലന്‍ വേഷത്തില്‍ എത്തിയപ്പോള്‍ നഷ്ടമായത് സന്തോഷം മാത്രമല്ലായിരുന്നു. സ്വന്തം മകളെയായിരുന്നു. ഈ പ്രശ്‌നം അതി മനോഹരമായി കാണികള്‍ക്കു മനസിലാകുന്ന രീതിയില്‍ വരച്ചു കാട്ടിയതില്‍ അവര്‍ വിജയിച്ചുവെന്നതില്‍ സംശയമില്ല. സമൂഹത്തില്‍ പല പെണ്‍കുട്ടികള്‍ക്കും ഇന്ന് മൊബൈല്‍ ഒരു വില്ലന്‍ തന്നെയാണെന്നത് നിശബ്ദമായി പെണ്‍കുട്ടികള്‍ തന്നെ അവതരിപ്പിച്ച് കാണിച്ചപ്പോള്‍ സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെല്ലാം അതില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ക്കു സാധിച്ചു. സന്തോഷകരമായ കുടുംബവും മൊബൈലിന്റെ ദുരുപയോഗവും എല്ലാം അവര്‍ പറയാതെ അവതരിപ്പിച്ചപ്പോള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള അവതരണരീതിയായി മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."