ജില്ലയില്‍ ഗ്രാമീണ റോഡ് നിര്‍മാണം പൂര്‍ത്തിയായി;ജില്ല ലക്ഷ്യം കൈവരിച്ചു
ആലപ്പുഴ : മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെയുള്ള 20 ഇന പരിപാടികളില്‍ ഗ്രാമീണ റോഡ് നിര്‍മാണത്തില്‍ ജില്ല ലക്ഷ്യം കൈവരിച്ചു. 267.12 കിലോമീറ്റര്‍ റോഡ് നിര്‍മാണം ലക്ഷ്യമിട്ട ജില്ല ഡിസംബര്‍ മാസം തന്നെ ലക്ഷ്യം കൈവരിച്ചു.
കഴിഞ്ഞ മാസം മാത്രം ജില്ലയില്‍ 164.83 കിലോ മീറ്റര്‍ ഗ്രാമീണ റോഡാണ് നിര്‍മ്മിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ല വികസന സമിതിയില്‍ അവതരിപ്പിച്ചതാണ് ഈ കണക്ക്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ 23,2606 തൊഴില്‍ കാര്‍ഡുകള്‍ നല്കാന്‍ ലക്ഷ്യമിട്ടിരുന്നത് മുഴുവന്‍ നടപ്പാക്കി. 55,87,822 തൊഴില്‍ ദിനങ്ങള്‍ ലക്ഷ്യമിട്ടതില്‍ 37,65,928 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാനായി. ഇന്ദിര ആവാസ് യോജന പ്രകാരം 3,468 വീടുകള്‍ ലക്ഷ്യമിട്ടതില്‍ 1,279 എണ്ണം പൂര്‍ത്തികരിക്കാനായി. ഭക്ഷ്യഭദ്രത നിയമപ്രകാരം 1,04,808 ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് ജില്ലയില്‍ വിതരണത്തിന് ലക്ഷ്യമിട്ടത്. ഇതില്‍ 45,578 ടണ്‍ ഭക്ഷ്യധാന്യം വിതരണം ചെയ്തു. അന്ത്യോദയ അന്നയോജന പദ്ധതിയില്‍ ലക്ഷ്യമിട്ട 17,910 ടണ്‍ ഭക്ഷ്യധാന്യത്തിന്റെ സ്ഥാനത്ത് 10,662 ടണ്‍ വിതരണം ചെയ്യാനായി. 11,745 കിലോലീറ്റര്‍ മണ്ണെണ്ണ വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട സ്ഥാനത്ത് 5,400 കിലോലീറ്ററാണ് വിതരണം ചെയ്തത്.
ജില്ല തൊഴില്‍ വകുപ്പ് 905 പരിശോധന വിവിധ കേന്ദ്രങ്ങളിലായി നടത്തിയതില്‍ ഡിസംബര്‍ വരെയായി 2,020 ക്രമക്കേടുകള്‍ കണ്ടെത്തി. ഇതില്‍ 685 എണ്ണം ശരിയാക്കി. 43 തൊഴില്‍ കേസുകളാണ് ഇക്കാലയളവില്‍ ഫയല്‍ ചെയ്തിട്ടുള്ളത്. 262 പ്രൊസിക്യൂഷന്‍ കേസുകളില്‍ 51 എണ്ണം തീര്‍പ്പാക്കി.ജില്ലയില്‍ ഉച്ചഭക്ഷണ പദ്ധതിയിലുള്ള വിദ്യാര്‍ഥികളുടെ എണ്ണം 1,18,763 ആണ്. 1286 ടണ്‍ഭക്ഷ്യധാന്യം ലഭിച്ചത് മുഴുവന്‍ ഇതിനകം വിനിയോഗിച്ചിട്ടുണ്ട്. പ്രൈമറി ക്ലാസുകളില്‍ നിന്ന് പഠനം നിര്‍ത്തുന്നവരുടെ എണ്ണം 4250 എന്നതില്‍ എത്തിക്കാന്‍ കഴിഞ്ഞു. പട്ടിക വിഭാഗക്കാര്‍ക്കായി 497 വീടുനിര്‍മിക്കാന്‍ ലക്ഷ്യമിട്ടത് ഡിസംബറിനകം പൂര്‍ത്തീകരിച്ചു. 756 പേര്‍ക്കാണ് ചികിത്സ ധനസഹായം നല്കിയത്. ഭൂരഹിതര്‍ക്ക് ഭൂമി നല്കുന്ന പദ്ധതികളില്‍ 36 പേര്‍ക്ക് ഭൂമി നല്‍കി.
5765 വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ് മെട്രില്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. ജില്ലയില്‍ 2150 അങ്കണവാടികള്‍ വഴി 96,119 കുട്ടികളെയാണ് പരിപാലിക്കുന്നത്. ഇതില്‍ 442 കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് കണ്ടെത്തി. അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായുള്ള പോഷകാഹാര പദ്ധതിയിലായി 8.4 ലക്ഷം കിലോഗ്രാം ഭക്ഷ്യധാന്യമാണ് വിതരണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."