നേര്യമംഗലത്ത് അന്യാധീനപ്പെട്ട 30 ഏക്കര്‍ ജില്ലാ ഭരണകൂടം ഏറ്റെടുത്തു
കാക്കനാട്: നേര്യമംഗലം ആദിവാസി ഗ്രാമം പദ്ധതി പ്രദേശത്ത് അന്യാധീനപ്പെട്ട 30 ഏക്കര്‍ കൂടി ജില്ലാ ഭരണകൂടം കണ്ടത്തെി. 2002ല്‍ അദിവാസി ഗ്രാമം പദ്ധതിക്കായി 42 ഏക്കര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും പട്ടികവര്‍ഗ വികസന വകുപ്പിന്റെ അനാസ്ഥ മൂലം ഭൂമി അന്യാധീനപ്പെടുകയായിരുന്നു. അന്ന് 120 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയിരുന്നുവെങ്കിലും ഭൂരിപക്ഷം പ്‌ളോട്ടുകളും ചതുപ്പുകളായിരുന്നു. ഏറ്റെടുത്ത സ്ഥലം പൂര്‍ണമായി താമസ യോഗ്യമായിരുന്നില്ല. 2004ല്‍ നടത്തിയ സര്‍വേയില്‍ ഏറ്റെടുത്ത ഭൂമി 12.80 ഏക്കറായി കുറഞ്ഞിരുന്നു.
കൃഷി വകുപ്പിന്റെ ജില്ലാ കൃഷിതോട്ടം ഭൂമിയാണ് സര്‍ക്കാര്‍ ആദിവാസി ഗ്രാമം പദ്ധതിക്കായി ഏറ്റെടുത്തത്. എന്നാല്‍ ഏറ്റെടുത്ത സ്ഥലത്തെ ചൊല്ലി കൃഷി, വനം വകുപ്പുകള്‍ തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കത്തെ തുടര്‍ന്ന് വാസയോഗ്യമായ സ്ഥലം അദിവാസികള്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. കൂടുതല്‍ കുടുംബങ്ങള്‍ക്ക് ഭൂമി കണ്ടത്തെുന്നതിനായി ജില്ലാ ഭരണ കൂടം കഴിഞ്ഞ ഡിസംബറില്‍ നിയോഗിച്ച പ്രത്യേക സര്‍വേ സംഘമാണ് ആദിവാസി ഗ്രാമം പദ്ധതി പ്രദേശത്ത് സര്‍വേ നടത്തി അന്യാധീനപ്പെട്ട സ്ഥലം കണ്ടത്തെിയത്.
ഇതോടെ 99 ആദിവാസി കുടുംബങ്ങള്‍ക്ക് താമസയോഗ്യമായ സ്ഥലം ലഭിക്കുമെന്ന് ഉറപ്പായി. പദ്ധതി പ്രദേശം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുല്ല സന്ദര്‍ശിച്ച് നടപടികള്‍ വിലയിരുത്തി. ഏറ്റെടുത്ത സ്ഥലം താമസയോഗ്യമാണോ എന്ന് പരിശോധിക്കാനാണ് കലക്ടര്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചത്.
നിലവിലുണ്ടായിരുന്ന താമസയോഗ്യമായ ഏഴ് ഏക്കറില്‍ 70 പ്‌ളോട്ടുകളാക്കി ഭവന ഭൂരഹിത അദിവാസികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചെങ്കിലും പൂര്‍ണമായി നടപ്പിലായില്ല. ഇതിനിടെ അപേക്ഷകതരുടെ എണ്ണം 104 ആയി ഉയന്നതോടെ ആദിവാസി ഗ്രാമം പദ്ധതി പ്രദേശത്ത് അന്യാധീനപ്പെട്ട സ്ഥലം കൂടി കണ്ടത്തൊന്‍ ജില്ലാ ഭരണകൂടം നിര്‍ബന്ധിതാവുകയായിരുന്നു. ഇതിനിടെ ആദിവാസി കുടുംബങ്ങള്‍ക്ക് പട്ടയം ആവശ്യപ്പെട്ട് കലക്ടറേറ്റ് കവാടത്തില്‍ ആദിദ്രാവിഡ സഭ നടത്തിയ അനിശ്ചിതകാല നിരാഹാര സമരത്തെ തുടര്‍ന്നാണ് ആദിവാസി പുനരധിവാസ പദ്ധതി വേഗത്തിലാക്കുകയായിരുന്നു. മുഴുവന്‍ അപേക്ഷകര്‍ക്ക് പത്ത് സെന്റ് വീതം പ്‌ളോട്ട് നല്‍കുന്നതോടൊപ്പം പൊതു ആവശ്യങ്ങള്‍ക്ക് കൂടി സ്ഥലം കണ്ടത്തെിയിട്ടുണ്ട്.
70 പ്ലോട്ടുകള്‍ നിലവിലുള്ളതില്‍ നേരത്തെ 42 കുടുംബങ്ങള്‍ക്ക് ഭൂമി അനുവദിച്ചിരുന്നു. ബാക്കിയുള്ള 38 പേര്‍ക്ക് ഭൂമിയും പട്ടയവും നല്‍കാനാണ് തീരുമാനം. ഇത് കൂടാതെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏറ്റെടുത്ത് അന്യാധീനപ്പെട്ട സ്ഥലം കൂടി കണ്ടത്തെി പ്‌ളോട്ടുകളാക്കി അദിവാസികള്‍ക്ക് കൈമാറാന്‍ ജില്ലാ ഭരണ കൂടം തീരുമാനിച്ചിരിക്കുന്നത്. ആദിവാസി ഗ്രാമത്തില്‍ 50 സെന്റ് സ്ഥലത്ത് കമ്മ്യൂണിറ്റി ഹാള്‍, അംഗന്‍വാടി, കളിസ്ഥലം തുടങ്ങിയ പൊതു ആവശ്യങ്ങള്‍ക്കായി മാറ്റിയിടും. തല്‍കാലം കുടില്‍ കെട്ടി തമാസിക്കാന്‍ ഓരോ കുടുംബത്തിനും 5000 രൂപ വീതം നധസഹായവും നല്‍കും. നറുക്കെടുപ്പ് നടത്തി നേരത്തെ പ്ലോട്ട് അനുവദിച്ചവര്‍ക്ക് ജനുവരി 31നകം പട്ടയം നല്‍കും. അവശേഷിക്കുന്ന അര്‍ഹരായ കുടുംബങ്ങള്‍ക്ക് പ്ലോട്ട്അനുവദിക്കുന്നതിനായി ജനുവരി 13ന് കലക്ട്രേറ്റ് കമ്മ്യൂണിറ്റി ഹാളില്‍ നറുക്കെടുപ്പ് നടത്തി തീരുമാനിക്കാനാണ് തീരുമാനം. പട്ടയം അനുവദിച്ച ശേഷം ഓരോ കുടുംബത്തിനും വീട് നിര്‍മിക്കാന്‍ 3,50,000 രൂപ വീതം ധനസഹായം നല്‍കും. പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി വകുപ്പുകള്‍ എസ്റ്റിമേറ്റ് നടത്തി നല്‍കുന്ന റിപ്പോര്‍ട്ടി ന്റെ അടിസ്ഥാനത്തില്‍ റോഡ്, കുടിവെള്ള പദ്ധതികള്‍ അടുത്ത രണ്ട് മാസത്തിനകം നടപ്പിലാക്കാനും തീരുമാനിച്ചു. സമരത്തെ തുടര്‍ന്ന് അന്യാധീനപ്പെട്ട ഭൂമി കൂടി ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ച ജില്ലാ കലക്ടറെ ആദിദ്രാവിഡ സഭ മധ്യമേഖല സെക്രട്ടറി കെ. സോമന്‍ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."