പെരിയാര്‍വാലി കനാല്‍ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി
മൂവാറ്റുപുഴ: മാലിന്യ നിക്ഷേപ കേന്ദ്രമായി പെരിയാര്‍ വാലി കനാല്‍. നടപടിയെടുക്കാതെ അധികൃതര്‍. പെരിയാര്‍ വാലി കനാലുകള്‍ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിട്ടും നീക്കം ചെയ്യുന്നതിനോ നടപടിയെടുക്കുന്നതിനോ അധികൃതര്‍ തയ്യാറാകാത്തതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു.
ഒരു പ്രദേശത്തിന്റെ കുടിവെള്ള സ്രോതസായ പെരിയാര്‍ വാലി കനാലിലേക്ക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് വ്യാപകമായിരിക്കുകയാണ്. കനാലുകള്‍ മാലിന്യ കൂമ്പാരമായിട്ടും നീക്കം ചെയ്യുന്നതിനോ നടപടി സ്വീകരിക്കുന്നതിനോ പെരിയാര്‍ വാലി അധികൃതര്‍ തയ്യാറാകാത്തതാണ് മാലിന്യ നിക്ഷേപ കേന്ദ്രമായി പെരിയാര്‍ വാലി കനാലുകള്‍ മാറാന്‍ കാരണം.
പ്രദേശത്തെ നിരവധിയാളുകള്‍ കുടിവെള്ളത്തിനും കൃഷിക്കും കുളിക്കുന്നതിനും പെരിയാര്‍ വാലി കനാലുകളെയാണ് ആശ്രയിക്കുന്നത്. രാത്രി കാലങ്ങളില്‍ ദൂരെ ദിക്കുകളില്‍ നിന്നുപോലും വാഹനങ്ങളില്‍ മാലിന്യങ്ങള്‍ കൊണ്ട് വന്ന് കനാലില്‍ നിക്ഷേപിക്കുന്നത് പതിവാണ്. വേനല്‍ കനത്തതോടെ കനാലില്‍ വെള്ളം തുറന്ന് വിട്ടതോടെയാണ് മാലിന്യങ്ങളെല്ലാം ഒഴുകിയെത്തി കലങ്ങുകളില് അടിഞ്ഞ് കൂടുകയാണ്. ദുര്‍ഗന്ധവും ഈച്ചയും മൂലം സമീപവാസികളുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. നാട്ടുകാര്‍ സംഘടിച്ച് നിരവധി തവണ മാലിന്യങ്ങള്‍ വാരിമാറ്റുമെങ്കിലും മാലിന്യം വീണ്ടും വന്ന് അടിഞ്ഞ് നിലവലി അവസ്ഥയിലാകുകയും ചെയ്യും. കനാലുകളുടെ സംരക്ഷണത്തിനും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും മറ്റും ജീവനക്കാരെ നിയമിച്ചിട്ടുണ്ടങ്കിലും ഇവരാരും ഇങ്ങോട് തിരിഞ്ഞ് നോക്കുന്നില്ലന്ന് നാട്ടുകാര്‍ ആരോപിച്ചു. കനാലില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറായാലെ മാലിന്യ നിക്ഷേപത്തിന് അറുതി വരുത്താന്‍ കഴിയുകയുള്ളുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."