സിവില്‍ സ്റ്റേഷനിലും എ.ടി.എം പണിമുടക്കില്‍; ഗത്യന്തരമില്ലാതെ ഇടപാടുകാര്‍
കാക്കനാട്: ഉപയോക്താക്കള്‍ വരിനിന്ന് വലയുമ്പോഴും എസ്.ബി.ടി സിവില്‍ സ്റ്റേഷന്‍ ശാഖയിലെ എ.ടി.എം കൗണ്ടര്‍ രണ്ട് ദിവസമായി പ്രവര്‍ത്തന രഹിതം.
സിവില്‍ സേറ്റഷന്‍ വളപ്പില്‍ ബാങ്കിനോട് ചേര്‍ന്നുള്ള എ.ടി.എം കൗണ്ടറിലാണ് ബാങ്ക് അധികൃതരുടെ അനാസ്ഥമൂലം കൗണ്ടര്‍ പ്രവര്‍ത്തന രഹിതമായിരിക്കുന്നത്. സിവില്‍ സേറ്റഷനിലെ സ്റ്റാഫ് ഉള്‍പ്പെടെ നൂറ് കണക്കിന് ഇടപാടുകാരാണ് എ.ടി.എം കൗണ്ടറിലെത്തി നിരാശയോടെ തിരിച്ചു പോകുന്നത്. മാസവസാനമായതോടെ എ.ടി.എം കൗണ്ടറികളിലെല്ലാം നീണ്ട ക്യൂവാണ്. കാക്കനാട് സിവില്‍ സ്‌റേറ്റഷന്‍ കിഴക്കേ കവാടത്തിലുള്ള എസ്.ബി.ടി എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട ഗതികേടിലാണ് ഇടപാടുകാര്‍.നിരവധി വ്യവസായ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ വൈകുന്നരങ്ങളില്‍ പണം പിന്‍വലിക്കാന്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട ഗതികേടിലാണ്. ഏറ്റവും കൂടുതല്‍ എസ്.ബി.ടി, എസ്.ബി.ഐ ബാങ്കുകള്‍ക്ക് കാക്കനാടും സമീപത്തുമായി നാമമാത്ര എ.ടി.എം കൗണ്ടറുകളാണ് നിലവിലുള്ളത്.കോര്‍ബാങ്കിങ് സംവിധാനമില്ലാത്തവരാണ് കുടുതല്‍ വലയുന്നത്. സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ ടെക്‌നിഷ്യന്മാര്‍ വരാന്‍ വൈകുന്നതാണ് എ.ടി.എം കൗണ്ടറിലെ തകരാര്‍ പരിഹരിക്കാന്‍ വൈകാന്‍ കാരണമെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.ചൊവ്വ മുതല്‍ പ്രവര്‍ത്തന രഹിതമായ എം.ടി.എം കൗണ്ടറിലെ തകരാര്‍ എപ്പോള്‍ പരിഹരിക്കുമെന്ന് അധികൃതര്‍ യാതൊരു നിശ്ചയവുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."