സമാജ്വാദി പാര്‍ട്ടി നേതാവിന്റെ അംഗരക്ഷകന്റെ അക്കൗണ്ടില്‍ 100 കോടി
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സമാജ്വാദി പാര്‍ട്ടി നേതാവിന്റെ അംഗരക്ഷകന്റെ അക്കൗണ്ടിലെത്തിയത് 100 കോടി രൂപ. എംഎല്‍എ ഇര്ഫാന് സോളങ്കിയുടെ അംഗരക്ഷകന് ഗുലാം ജിലാനിയുടെ അക്കൗണ്ടിലാണ് ഇത്രയും വലിയ തുക നിക്ഷേപിക്കപ്പെട്ടത്. എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാനെത്തിയപ്പോഴാണ് ജിലാനി ഇക്കാര്യമറിയുന്നത്. 99,99,02,724 രൂപയാണ് അപ്പോള്‍ അക്കൗണ്ടിലുണ്ടായിരുന്നത്.
ഉടന്‍ തന്നെ ജിലാനി, സോളങ്കിയെ കാര്യം അറിയിക്കുകയും ചെയ്തു. പിന്നീട് ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് ശര്‍മയെ കണ്ട് സോളങ്കി വിവരം പറഞ്ഞു. എസ്.ബി.ഐ മാള്‍റോഡ് ബ്രാഞ്ചിലാണ് ജിലാനിക്ക് അക്കൗണ്ട് ഉള്ളത്. വിവരം അറിഞ്ഞ ഉടന്‍ തന്നെ എസ്. ബി.ഐ ജിലാനിയുടെ അക്കൗണ്ട് മരവിപ്പിച്ചു.
പ്രധാനമന്ത്രി നോട്ട് അസാധുവാക്കിയതിന് പിന്നാലെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ വ്യാപകമായി പണം നിക്ഷേപിക്കപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."