സീറ്റ് നഷ്ടപ്പെടുത്തിയത് വര്‍ഗീയ ധ്രുവീകരണ പ്രചാരണം: മുസ്ലിം ലീഗ്
കണ്ണൂര്‍: വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്ന വിധത്തില്‍ സി.പി.എം, ബി.ജെ.പി കക്ഷികള്‍ വ്യാപകമായി പ്രചാരണം നടത്തിയതും എസ്.ഡി.പി.ഐ, വെല്‍ഫയര്‍ പാര്‍ട്ടികള്‍ പരസ്യമായി എല്‍.ഡി.എഫിനോടൊപ്പം നിന്നതുമാണ് ജില്ലയില്‍ നിലവിലുണ്ടായിരുന്ന രണ്ടു സീറ്റുകള്‍ യു.ഡി.എഫിനു നഷ്ടപ്പെടാന്‍ കാരണമെന്ന് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി യോഗം. അഴീക്കോട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വികസന മുന്നേറ്റ, മതനിരപേക്ഷ നിലപാടുകളുടെ അടിസ്ഥാനത്തില്‍ മെച്ചപ്പെട്ട വിജയം കരസ്ഥമാക്കിയതായും യോഗം അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ജില്ലാ ഭാരവാഹികളായ വി.പി വമ്പന്‍, പെരിങ്ങോം മുസ്തഫ, അഡ്വ.എസ് മുഹമ്മദ്, എന്‍.എ അബൂബക്കര്‍ മാസ്റ്റര്‍, പി.ഒ.പി മുഹമ്മദലി ഹാജി, യു.വി മൂസ ഹാജി, അഡ്വ. കെ.എ ലത്തീഫ്, അഡ്വ.പി.വി സൈനുദ്ധീന്‍, അന്‍സാരി തില്ലങ്കേരി, അഡ്വ.കെ മുഹമ്മദലി. അശ്രഫ ഹാജി കാട്ടാമ്പള്ളി, എം.പി മുഹമ്മദാലി, സി.കെ മുഹമ്മദ്, ഇ.പി ശംസുദ്ധീന്‍, എ.കെ ആബൂട്ടി ഹാജി, എന്‍.എ റഫീഖ്, കെ.കെ അബ്ദുറഹിമാന്, എസ്.എ ശുക്കൂര്‍ ഹാജി, ഗഫൂര്‍ മാട്ടൂല്‍, സി അബ്ദുള്ള, പി.വി നൗഷാദ്, സി.പി.വി അബ്ദുള്ള പ്രസംഗിച്ചു. സെക്രട്ടറി ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."