HOME
DETAILS

നഗരത്തിലെ ഗതാഗത പരിഷ്‌ക്കാരം: വട്ടം കറങ്ങുന്നത് ജനങ്ങള്‍

  
backup
January 05 2017 | 06:01 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b7%e0%b5%8d%e2%80%8c%e0%b4%95-2

ആലപ്പുഴ: മുന്നൊരുക്കമില്ലാതെയും തന്നിഷ്ടത്തിലും ആലപ്പുഴ നഗരത്തില്‍ അധികൃതര്‍ നടത്തിയ ഗതാഗത പരിഷ്‌ക്കരണം തുടക്കത്തില്‍ തന്നെ പാളി. അഴിയാക്കുരുക്കില്‍ മണിക്കൂറുകളോളം യാത്രക്കാരെ പെരുവഴിയില്‍ നിര്‍ത്തിയെന്നതൊഴിച്ചാല്‍ പരിഷ്‌ക്കരണത്തിന് യാതൊരുഫലവുമുണ്ടായില്ലെന്നതാണ് വാസ്തവം. പൊലീസുകാരാകട്ടെ ഗതാഗതക്കുരുക്കഴിക്കാന്‍ വെളളം കുടിക്കുക തന്നെ ചെയ്തു.
ഇന്നലെ മുതലാണ് ആലപ്പുഴ ജില്ലാ കോടതി പാലത്തില്‍ പരിഷ്‌ക്കരണം നടപ്പാക്കിയത്. മുന്‍ധാരണയില്ലാത്ത ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കം വന്‍ പരാജയമായി. യാത്രക്കാരുടെ രോഷം വിളിച്ചു വരുത്തുകയും ചെയ്തു.
തോണ്ടന്‍കുളങ്ങര ഭാഗത്ത് നിന്നും വരുന്ന സ്വകാര്യ ബസ് ഉള്‍പ്പടെയുളള വാഹനങ്ങള്‍ വൈ.എം.സി എ ഭാഗത്തേയ്ക്ക് പോകാതെ കോടതിപ്പാലം വഴി കിഴക്കോട്ട് തിരിഞ്ഞ് യു ടേണ്‍ ചെയ്യണമെന്നായിരുന്ന നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശമാണ് കുഴപ്പങ്ങള്‍ സൃഷ്ടിച്ചത്. ഇരു ചക്രവാഹനങ്ങളും മറ്റും വളച്ചെടുക്കുന്ന തരത്തില്‍ സ്വകാര്യ ബസുകള്‍ക്ക് യു ടേണില്‍ നിന്നും തിരിക്കാന്‍ കഴിഞ്ഞില്ല. ഇതുമൂലം മറ്റ് വാഹനങ്ങളും കുരുക്കില്‍പ്പെടുകയായിരുന്നു. നിരവധി തവണ നടപ്പിലാക്കി പരാജയപ്പെട്ട പരിഷ്‌ക്കാരങ്ങളാണ് ഇത്തവണയും സംഭവിച്ചത്.
വാടക്കനാലിന്റെ ഇരുവശത്തുമുള്ള റോഡുകള്‍ വണ്‍വേയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലാ കോടതി പാലം കയറി ഇടത്തേക്കു തിരിഞ്ഞ് ബസ് സ്റ്റാന്‍ഡിലേക്കുള്ള വഴിയിലേക്കു തിരിഞ്ഞു യുടേണ്‍ എടുത്ത് തെക്കേ കരയിലൂടെ പോകണം. നിന്നു തിരിയാ നിടമില്ലാത്ത ഈ ഭാഗത്തെ ഈ നടപടി തന്നെ പട്ടണത്തിലെ എല്ലാ ജംഗ്ഷനുകളും ഒരേ സമയം കുരുക്കിലാക്കാന്‍ പോന്നതാണ്.
തീരുമാന പ്രകാരം ബിസ്മിക്കു മുന്നിലുള്ള റോഡ് കിഴക്കോട്ട് വണ്‍വേയായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം പുന്നമട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളെ ഈ റോഡില്‍ എതിര്‍ദിശയിലൂടെ അനുവദിച്ചിട്ടുമുണ്ട്. ഫലത്തില്‍ ഇതു തണ്ണീര്‍മുക്കം ഭാഗത്തു നിന്നു വരുന്നവരെ കുരുക്കിലാക്കി തടസ്സമുണ്ടാക്കുമെന്നല്ലാതെ വണ്‍വേയാകില്ല. പ്രദേശത്തെ ക്കുറിച്ചോ റോഡുകളെക്കുറിച്ചോ ധാരണയോ നേരിട്ട് അനുഭവമോ ഇല്ലാത്ത ഉദ്യോഗസ്ഥരാണ് കടലാസില്‍ കളങ്ങളും അസ്ത്രയടയാളങ്ങളും വരച്ചു ഗതാഗതപരിഷ്‌ക്കാരമെന്ന പേരില്‍ ഇടയ്ക്കിടയ്ക്ക് ഓരോന്നു നടപ്പിലാക്കുന്നത്. നിലവിലുളള സംവിധാനം തുടരാനാണെങ്കില്‍ അത് കുറ്റമറ്റരീതിയില്‍ ആവിഷ്‌ക്കരിക്കണമെന്നും അല്ലാത്തപക്ഷം ഈ പരിഷ്‌ക്കരണം പിന്‍വലിക്കണമെന്നുമാണ് ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  6 minutes ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  34 minutes ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  an hour ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  an hour ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  an hour ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  an hour ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  2 hours ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  2 hours ago
No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  2 hours ago