കേന്ദ്ര നയങ്ങള്‍ക്കെതിരേ ഡി.സി.സി ഹെഡ്‌പോസ്‌റ്റോഫിസ് ഉപരോധം
കണ്ണൂര്‍: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഡി.സി.സി ജില്ലയില്‍ 100 ജനസംവാദ സദസുകള്‍ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേ നി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രനയങ്ങള്‍ക്കെതിരെ എ.ഐ.സി.സി ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന സമരത്തിന്റെ ഭാഗമായി ആറിനു നടത്തുന്ന ഹെഡ്‌പോസ്‌റ്റോഫിസ് ഉപരോധം മുന്‍കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും. ഒന്‍പതിനു മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പട്ടിണി സമരം നടത്തും. സംഘടന ശക്തിപ്പെടുത്താന്‍ സ്പീഡ് പ്രോഗ്രാം, സഹകരണ മേഖലയില്‍ പാര്‍ട്ടി ഇടപെടല്‍ ശക്തമാക്കല്‍, യൂത്ത് ക്ലബുകള്‍ ശക്തിപ്പെടുത്തല്‍, രാഷ്ട്രീയ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ലീഗല്‍ സെല്‍, ജൈവകൃഷ പ്രോത്സാഹനം, ആരോഗ്യ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇടപെടല്‍ തുടങ്ങിയവയാണ് പ്രധാന തീരുമാനങ്ങള്‍. വാര്‍ത്താസമ്മേളനത്തില്‍ മാര്‍ട്ടിന്‍ ജോര്‍ജ്, ചന്ദ്രന്‍ തില്ലങ്കരി, പി.പി പുരുഷോത്തമന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."